ഇന്ത്യയടക്കമുള്ള രാജ്യങ്ങങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് യാത്രാവിലക്കേർപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ നിരക്കുയർന്നതിന്റെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടായത്. ഏപ്രിൽ 24-ന് വൈകിട്ട് ആറുമണി മുതൽ വിലക്ക് നിലവിൽ വരും. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്കുണ്ട്. സ്വദേശി പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.കൊറോണ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഷോപ്പിംഗ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ഒമാനിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, കഫേകൾ എന്നിവിടങ്ങളിൽ ശേഷിയുടെ 50 ശതമാനം സന്ദർശകർക്ക് മാത്രമാണ് ഒരേ സമയം പ്രവേശിക്കുന്നതിന് അനുമതിയുള്ളത്. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളുല്‍ 12 ആം ക്ലാസ് ഒഴികെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Comments