കൂതല്‍ ആളുകളും ഉപയോഗിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സിഗ്നല്‍, ടെലിഗ്രാം പോലുള്ള ആപ്പുകളോടുള്ള മത്സരത്തിന്റെ ഭാഗമായി വാട്സ്ആപ്പ് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ‘ഡിസപ്പിയറിങ് മെസ്സേജ്’ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗ്രൂപ്പ് ചാറ്റുകളിലോ, പേഴ്സണല്‍ ചാറ്റുകളിലോ ഈ ഫീച്ചര്‍ ഓണാക്കി വെച്ചാല്‍, ഏഴ് ദിവസങ്ങള്‍ കൊണ്ട് യൂസര്‍മാര്‍ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അപ്രത്യക്ഷമാകുന്നു,എന്നതായിരുന്നു അതിന്റെ സവിശേഷത. എന്നാല്‍, അതേ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് വേണ്ടി കൂടുതല്‍ മികച്ചതാക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്വയം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ക്ക് നേരത്തെ കമ്പനി നിശ്ചയിച്ച ഏഴ് ദിവസങ്ങളെന്ന കാലാവധി ഒരു ദിവസമാക്കി ചുരുക്കാന്‍ പോവുകയാണ്.
വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെ കുറിച്ചും മറ്റും വിവരങ്ങള്‍ നല്കുന്ന ഒരു പുതിയ ഓപ്ഷന് ഡിസപ്പിയറിങ് മെസ്സേജസ് എന്ന ഫീച്ചറിലേക്ക് വാട്സ്ആപ്പ് ഉള്‍പ്പെടുത്താന്‍ പോകുന്നതിനെ കുറിച്ചാണ് സൂചന നല്‍കിയിരിക്കുന്നത്. ഇനി മുതല്‍ അതേ ഫീച്ചറില്‍ ഏഴ് ദിവസങ്ങള്‍ക്ക് മുകളിലായി 24 മണിക്കൂര്‍ എന്ന ഓപ്ഷന് കൂടി വന്നേക്കും. ആന്‍ഡ്രോയ്ഡ് ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളിലേക്ക് ഭാവിയില്‍ അപ്ഡേറ്റായി ഈ സവിശേഷത നല്‍കും.
Comments