തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സ്ട്രോമ്മ്ഗ് റൂമുകൾ തുറന്നു. വോട്ടിംഗ് യന്ത്രങ്ങൾ ഉടൻ തന്നെ കൗണ്ടിംഗ് ടേബിളിലേക്കെത്തിക്കും .തപാൽ വോട്ടുകൾ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. പ്രത്യേക ടേബിളുകളിലായാണ് തപാൽ വോട്ടുകൾ എണ്ണുക. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിക്കും. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടു റൗണ്ടിൽ പൂർത്തിയാകത്തക്കവിധമാണു തപാൽ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാൽ വോട്ടുകൾ മുഴുവനും എണ്ണി തീർന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.















