കൊച്ചി: കൊച്ചി നഗരസഭാ കൗണ്‍സിലര്‍ കെ.കെ.ശിവന് കൊറോണ ബാധിച്ച് മരിച്ചു. നഗരസഭയിലെ 63ാം ഡിവിഷനായ ഗാന്ധി നഗറിലെ കൗണ്‍സിലറാണ് ശിവന്. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊറോണയക്ക് പുറമെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യസ്ഥിതി വഷളായത്.
സര്‍ക്കാര്‍ കൊറോണ കെയര്‍ സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതോടെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശവസംസ്കാരം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും.
Comments