കാന്‍ബെറ: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സേവനം ഇന്നുമുതല്‍ പുന:രാരംഭിക്കുമെന്ന് ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള ധാരണയില്‍ മാറ്റമില്ലെന്നും യാത്രാസംബന്ധമായ എല്ലാ കൊറോണ മാനദണ്ഡവും പാലിച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാന സേവനം തുടങ്ങും. മെയ് 14ന് മുന്‍കൂട്ടി തീരുമാനിച്ച യാത്രകളില്‍ യാതൊരു വ്യത്യാസവും വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളിലേയും യാത്രക്കാര്‍ കൊറോണ മാനദണ്ഡം പാലിക്കുമെന്ന് ഉറപ്പുണ്ടെന്നും മോറിസണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചതോടെയാണ് ഈ മാസം ആദ്യം വിമാനസേവനം നിര്‍ത്തിവയ്ക്കേണ്ടി വന്നത്. എല്ലാരാജ്യങ്ങളും വാക്സിനേഷന്റെ കാര്യത്തില്‍ വളരെ മുന്നോട്ട് പോയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സേവനങ്ങള്‍ എത്രയും പെട്ടന്ന് പുനരാരംഭിക്കേണ്ടത് ഏറെ അനിവാര്യമാണെന്നും മോറിസണ്‍ പറഞ്ഞു.
Comments