ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രീമിയം കമ്യൂണിക്കേഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് നെറ്റ്വര്ക്കില് കണക്റ്റഡായിരിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 55 ദശലക്ഷത്തിലധികം വരുന്ന താഴ്ന്ന വരുമാനുമുള്ള ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ ഒറ്റത്തവണയായി 49 രൂപയുടെ പാക്ക് സൗജന്യമായി നല്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയോടെ 38 രൂപയുടെ ടോക്ക്ടൈമും 100 എംബി ഡാറ്റയും പാക്ക് നല്കുന്നു.
സവിശേഷമായ ഈ ആനുകൂല്യത്തിലൂടെ എയര്‍ടെല്‍ 55 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കളെ, കൂടുതലും ഗ്രാമപ്രദേശങ്ങളിലുള്ള, കണക്റ്റഡായിരിക്കാനും ആവശ്യമുള്ളപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതിനും ഇത് പ്രാപ്തരാക്കുമെന്ന് കമ്പനി പറയുന്നു. കണക്റ്റഡായിരിക്കുക എന്നതാണ് ഈ സമയത്തെ അത്യാവശ്യം. ഇത് മനസില്‍ കണ്ട് 79 രൂപയുടെ റീചാര്‍ജ് കൂപ്പണ്‍ വാങ്ങുന്ന എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇരട്ടി നേട്ടം ലഭിക്കും. ബുദ്ധിമുട്ടുകളുടെ ഈ കാലത്ത് ബന്ധം നിലനിര്‍ത്തുന്നത് എളുപ്പമാക്കുമെന്നും എയർടെൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Comments