ന്യൂഡല്‍ഹി: ലോക കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടക്കുന്നതായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്. ഇതുവരെ 19 ഇന്ത്യന്‍ താരങ്ങള്‍ രണ്ടു വാക്സിനുകളുമെ ടുത്തതായി അസോസിയേഷന് വ്യക്തമാക്കി. ജപ്പാനില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഒളിമ്പിക്സിനായി 137 അത്ലറ്റുകളും 13 പാരാ അത്ലറ്റികുകളും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചുകഴിഞ്ഞു. 19 പേര് രണ്ടുവാക്സിനുകളുമെടുത്തു. പരിശീലകരില്‍ 23 പേര് നിലവില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കി.87 പേര് ആദ്യവാക്സിനുമെടുത്തു കഴിഞ്ഞതായി ഒളിമ്പിക്സ് അസോസിയേഷന് അറിയിച്ചു.
ഈ മാസം ആദ്യം ജപ്പാന് ഏഷ്യന്‍ രാജ്യങ്ങളിലെ അത്ലറ്റുകളെ പ്രവേശിപ്പിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവില്‍ അത്തരം തീരുമാനമില്ലെന്നാണ് സൂചന. ഇന്ത്യ, പാകിസ്താന്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അത്ലറ്റുകള്ക്കാണ് നിയന്ത്രണം ഉണ്ടായിരുന്നത്. എന്നാല്‍ ഈ അവസ്ഥ മാറിയെന്നും കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെ യാത്രചെയ്യാമെന്നും ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് നരീന്ദര്‍ ബത്ര അറിയിച്ചു.
Comments