മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഊര്‍മിള ഉണ്ണി. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. 1988 ല്‍ സിനിമയില്‍ തുടക്കം കുറിച്ച ഊര്‍മിള ഉണ്ണി. ഇന്നും സിനിമയില്‍ സജീവമാണ്. സര്‍ഗം, കഥാപുരുഷന്, മഴ, ഇരട്ടക്കുട്ടികളുടെ അച്ഛന് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ താരം എത്തിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഊര്‍മിള ഉണ്ണിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്.
ഒരു പഴയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. ‘ പണ്ട് മാധവിക്കുട്ടി ഈ ഫോട്ടോ കണ്ടിട്ടാണ് അവരുടെ ഒരു കഥ അഭിനയിക്കാന്‍ വിളിച്ചത്. നടന്നില്ല ‘ എന്ന കുറിപ്പോടെയാണ് ഊര്‍മിള ഉണ്ണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റും ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു. മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നുവെങ്കില്‍ ക്ലിക്ക് ചെയ്തേനെ പ്രത്യേകിച്ച് ആ കണ്ണുകള്‍.എന്തൊരു ഭംഗിയാണ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഊര്‍മിള ഉണ്ണി. ഏപ്രിലായിരുന്നു ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടേയും നരേഷ് നാരായണന്റേയും വിവാഹം. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഊര്‍മിള ഉണ്ണിയുടെ സഹോദരിയുടെ മകളായ സംയുക്ത വര്‍മ്മയും മലയാളികളുടെ ഇഷ്ട താരമാണ്.
Comments