കേരളത്തിലെ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി പുതിയ ചുവടുവയ്പ്പുകളുമായി എയര്‍ടെല്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കേരളത്തിലെ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി പുതിയ ചുവടുവയ്പ്പുകളുമായി എയര്‍ടെല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2021, 02:41 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പകരുന്നതിനായി രാജ്യത്തെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്തു. ഡാറ്റാ സ്പീഡ് ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് എയര്‍ടെല്‍ സംസ്ഥാനത്തെ നെറ്റ്‌വര്‍ക്കില്‍ ആധുനിക നെറ്റ്‌വര്‍ക്ക് സോഫ്റ്റ്‌വെയര്‍ ടൂളിനൊപ്പം 1800 ബാന്‍ഡില്‍ 5 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും 2300 ബാന്‍ഡില്‍ 10മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും അധികമായി വിന്യസിച്ചു. പുതുക്കല്‍ നിലവിലെ എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് മികവ് കൂടുതല്‍ ശക്തിപ്പെടുത്തും. നെറ്റ്‌വര്‍ക്ക് ലഭ്യതയും ഡാറ്റാ സ്പീഡും മെച്ചപ്പെടുത്തുന്നതിനൊപ്പം നഗരങ്ങളിലെ വീടുകളിലെയും കെട്ടിടങ്ങള്‍ക്കുള്ളിലെയും കവറേജും മികച്ചതാകും. കൂടുതല്‍ ആളുകള്‍ അതിവേഗ ഡാറ്റാ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഹൈവേകളിലും റെയില്‍ പാതകളിലും വിശാലമായ കവറേജ് നല്‍കാനും ഗ്രാമങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും എയര്‍ടെലിനെ പുതിയ വിന്യാസം സഹായിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നടത്തിയ ലേലത്തില്‍ എയര്‍ടെല്‍ കേരളത്തിനായി 1800, 2300, 900മെഗാഹെര്‍ട്ട്‌സ് എന്നിങ്ങനെ വലിയ ബ്ലോക്കുകള്‍ സ്വന്തമാക്കിയിരുന്നു. 1800 എഫ്ഡിഡി, 2100 എഫ്ഡിഡി, 2300 ടിഡിഡി, 900 എഫ്ഡിഡി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സ്‌പെക്ട്രങ്ങളുമായി വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിനും വേഗമേറിയ ഡാറ്റാ സേവനങ്ങള്‍ക്കും 5ജിക്കുമായി കമ്പനി ഒരുങ്ങി കഴിഞ്ഞു.

വളരെ കാലമായി കേരളത്തിലെ ഉപഭോക്താക്കളുടെ അംഗീകാരം നേടിയിട്ടുള്ള മികവിനോടും വിശ്വാസ്യതയോടും ഉള്ള അതേ പ്രതിബദ്ധതയോടെയാണ് എയര്‍ടെല്‍ നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതെന്നും ഗ്രാമീണ, നഗര ഉപഭോക്താക്കള്‍ക്ക് ഒരുപോലെ സര്‍വ്വവ്യാപിയായ കണക്റ്റിവിറ്റിയും മൊബിലിറ്റിയും നല്‍കുകയെന്ന കാഴ്ചപ്പാടാണ് തങ്ങളെ നയിക്കുന്നതെന്നും അധികമായി ചേര്‍ക്കുന്ന നെറ്റ്‌വര്‍ക്ക് വിന്യാസവും സാങ്കേതിക അപ്‌ഗ്രേഡും ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ഡാറ്റാ ആവശ്യമനുസരിച്ച് നെറ്റ്‌വര്‍ക്ക് ശേഷി മെച്ചപ്പെടുത്തുമെന്നും ഭാരതി എയര്‍ടെല്‍, കേരള, സിഒഒ മാരുത് ദില്‍വാരി പറഞ്ഞു.

പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി, ഓണ്‍ലൈന്‍ പഠനം, വീഡിയോ സ്ട്രീമിങ് തുടങ്ങിയവയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിട്ടുള്ളത്. അധിക ശേഷിയിലൂടെ ഉപഭോക്താക്കളെ കണക്റ്റഡായിരിക്കാന്‍ സഹായിക്കുകയാണ് എയര്‍ടെലിന്റെ ഇടപെടല്‍.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies