ദോഹ: രാജ്യാന്തര രസതന്ത്ര ഒളിംപ്യാഡില്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായി ഡോ. ജഗദീശ് ചന്ദ്ര ശര്‍മ ചുമതലയേറ്റു. ജൂലൈ 26 മുതല്‍ മുതല്‍ ഓഗസ്റ്റ് 2 വരെ ജപ്പാനിലാണ് രസതന്ത്ര ഒളിംപ്യാഡ് നടക്കുന്നത്. എണ്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ലീഡര്ഷിപ് അക്കാദമിയിലെ മുതിര്‍ന്ന പരിശീലകനായ ഡോ. ജഗദീശ് ചന്ദ്ര ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളിലെ സജീവ സാന്നിധ്യമാണ്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര-സാങ്കേതികാവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സയന്‍സ് ഇന്ത്യ ഫോറ(സിഫ് ഖത്തര്‍)ത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഡോ. ജഗദീഷ് ചന്ദ്ര.
Comments