കുട്ടികളെ സൂപ്പറാക്കാൻ കുട്ടി ചാണക്യ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

കുട്ടികളെ സൂപ്പറാക്കാൻ കുട്ടി ചാണക്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2021, 02:46 pm IST
Facebook
Twitter
WhatsAppTelegram

ലോക്ക്ഡൗൺ, ക്വാറന്റീൻ, സോഷ്യൽ ഡിസ്റ്റൻസിങ്.. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ പുത്തൻ ശീലങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നവർ ഒരുപക്ഷേ വിദ്യാർഥികളായിരിക്കും. പുത്തൻ കുടയും പുസ്തക സഞ്ചിയുമായി ആടിപ്പാടി സ്‌കൂളിൽ എത്തേണ്ട അവർ വീട്ടിലെ സ്ക്രീനിനു മുന്നിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസ് റൂമിൽ പാഠങ്ങൾ പഠിക്കുന്നു. ഒപ്പമിരിക്കാൻ കൂട്ടുകാരില്ല, ചോദ്യങ്ങൾ ചോദിക്കാൻ ടീച്ചർമാരില്ല. കുട്ടികളുടെ അസ്വസ്ഥത കാണുമ്പോൾ മാതാപിതാക്കൾക്ക് ബിപി കൂടുന്നു. ഈ പ്രതിസന്ധിയിൽ രണ്ടു കൂട്ടരെയും ഒരുപോലെ സമാധാനിപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന കഥാപാത്രമാണ് കുട്ടി ചാണക്യ. കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന സ്റ്റഡി അറ്റ് ചാണക്യ.കോം (studyatchanakya.com) എന്ന ലേണിംഗ് ആപ്ലിക്കേഷനിലെ കഥാപാത്രം!

കുട്ടികൾ ഇന്നലെ വരെ പഠിച്ചുകൊണ്ടിരുന്ന രീതികളോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഒരു ഓൺലൈൻ പഠനസഹായി. സ്റ്റഡി അറ്റ് ചാണക്യ ഡോട്ട് കോമിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കേരള സ്റ്റേറ്റ് സിലബസിലെ മലയാളം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ (8th ,9th, 10th സ്റ്റാൻഡേർഡിൽ പഠിക്കുന്ന) വിദ്യാർഥികൾക്കുള്ള സമ്പൂർണ പഠനസഹായി ആണിത്.
വിക്ടേഴ്‌സ് ചാനൽ പോലുള്ള മാധ്യമങ്ങളിലൂടെ ഓൺലൈൻ പഠനം മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ പരമാവധി ശ്രമിക്കുമ്പോൾ അതിന് കൈത്താങ്ങാകുകയാണ് സ്റ്റഡി അറ്റ് ചാണക്യ.

രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കെല്ലാം, ഫ്രീ ആയി പഠിച്ചു തുടങ്ങാം! സ്റ്റുഡി അറ്റ് ചാണക്യയുടെ ഏറ്റവും വലിയ പ്രത്യേകത ആണിത്. എല്ലാ വിഷയങ്ങളിലെയും സൗജന്യ പാഠഭാഗങ്ങൾ സ്റ്റഡി അറ്റ് ചാണക്യ ഉറപ്പാക്കുന്നു. പഠനം കൂടുതൽ മുന്നോട്ട് പോകുമ്പോൾ മാത്രം ആപ്

സ്വന്തമാക്കിയാൽ മതി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് തുച്ഛമായ വിലയേ ഇതിന് ഈടാക്കുന്നുള്ളൂ. ഒരു കുട്ടിക്ക് ഒരുമാസം എല്ലാ വിഷയങ്ങളും പഠിക്കാൻ വേണ്ടി വരുന്ന ട്യൂഷൻ ഫീസിന്റെ പകുതി തുകയേക്കാൾ കുറവായി ഒരു വർഷത്തേക്കുള്ള ആപ് സ്വന്തമാക്കാം!

ഒറ്റ നോട്ടത്തിൽ ഒരു സാധാരണ ലേണിംഗ് ആപ്. ഒന്നുകൂടി നോക്കിയാലോ, ഒരു വമ്പൻ വിർച്വൽ ക്‌ളാസ് റൂം. അതാണ് സ്റ്റഡി അറ്റ് ചാണക്യ. വിപണിയിലെ മറ്റ് ആപ്പുകളിൽ പലതും ശാസ്ത്ര വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ ഈ ആപ്പിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളും ഐടിയും തുല്യ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നു. ഹിന്ദി, അറബി , സംസ്‌കൃതം ക്ലാസ്സുകളുടെ മലയാളം പരിഭാഷയും ഈ ആപ്പിന്റെ പ്രത്യേകതയാണ്.

സ്റ്റഡി അറ്റ് ചാണക്യയിൽ ലോഗിൻ ചെയ്ത് കയറുന്ന ഒരു കുട്ടിക്ക് ക്ലാസ്സ് മുറിയിൽ ഇരുന്ന് പഠിക്കുന്ന അതേ അനുഭവമാണ് ലഭിക്കുക. വീഡിയോ ക്ലാസ്‌കൾ, ഓഡിയോ ക്ലാസ്സുകൾ, ആനിമേറ്റഡ് പാഠഭാഗങ്ങൾ, സമഗ്രമായ നോട്സ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ഒരു പാഠഭാഗത്തുനിന്ന് വരാവുന്ന പരമാവധി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്വസ്ടൻ പൂൾ.. പഠനത്തിന്റെ വിവിധ തലങ്ങളിലൂടെയാണ് ഈ ആപ്പ് കുട്ടികളെ കൊണ്ടുപോകുന്നത്. മലയാളം പുസ്തകം തുറന്ന് കവിത വായിക്കുന്ന ഒരു കുട്ടിക്ക് അതൊന്ന് ചൊല്ലിക്കേൾക്കണം എന്നിരിക്കട്ടെ, ആപ് തുറന്ന് ആ പഠഭാഗത്തേക്ക് പോയാൽ മതി. ഇമ്പമുള്ള സ്വരത്തിൽ ആ കവിത കേൾക്കാം. ഇനി കഥയാണ് കേൾക്കേണ്ടതെങ്കിലോ, അതിനും അവസരമുണ്ട്. രസതന്ത്രത്തിലെ പരീക്ഷണങ്ങളിൽ ഒന്ന് കാണണം എങ്കിൽ അങ്ങോട്ടുപോകാം. കണക്കിലെ കീറാമുട്ടി പ്രോബ്ലം ടീച്ചർ വിശദീകരിക്കുന്നത് കേൾക്കണം എങ്കിൽ അതിനും അവസരമുണ്ട്. കുട്ടികളുടെ മറ്റു കഴിവുകൾ കൂടി വികസിപ്പിക്കാൻ പറ്റുന്ന രീതിയിലാണ് സ്‌കൂൾ ക്ലാസ്സ് മുറികളിലെ പഠനം ക്രമീകരിക്കുന്നത്. ചിത്രം വരയ്‌ക്കാനും ക്രാഫ്റ്റ് ചെയ്തു നോക്കാനുമൊക്കെ സ്‌കൂളിൽ സമയം കിട്ടും.

സ്റ്റഡി അറ്റ് ചാണക്യയിലും ഇതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ കൗൺലിംഗ് ക്ലാസ്സുകൾ, സ്ട്രെസ് മാനേജ്മെന്റ് ക്ലാസ്സുകൾ, കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനുള്ള ബ്ലോഗ് എഴുത്തുകൾ എന്നിവയും ഈ ആപ്പിന്റെ ഭാഗമാണ്.

സ്‌കൂളുകളിൽ ഒരു കുട്ടിയുടെ പഠന പുരോഗതി അളക്കുന്നതിന് ടീച്ചർമാർ പല സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ടെസ്റ്റ് പേപ്പറുകൾ. വീട്ടിലിരുന്ന പഠിക്കുമ്പോൾ ഇതിനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ ചാണക്യ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് സെൽഫ് അസ്സസ്സ്മെന്റ് ടെസ്റ്റുകൾ. ഈ ടെസ്റ്റുകളിൽ കുട്ടി പങ്കെടുക്കുന്നതിലൂടെ മാതാപിതാക്കൾക്ക് പഠനപുരോഗതി വിലയിരുത്താൻ അവസരം ലഭിക്കുന്നു. പ്രത്യേക പരിശീലനത്തിനുള്ള മാതൃകാ ചോദ്യപ്പേപ്പറുകളും ഇതിന്റെ ഭാഗമാണ്. ഇനി, ഈ പറഞ്ഞ സംവിധാനങ്ങളിലൂടെ ഒന്നും കുട്ടിക്ക് സംശയങ്ങൾ മാറിയില്ലെന്നിരിക്കട്ടെ. വിഷമിക്കേണ്ട, അതിനും പരിഹാരമുണ്ട്. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ലൈവ് ക്ലാസുകളിൽ കുട്ടിക്ക് സംശയങ്ങൾ മാറ്റിയെടുക്കാം. കേരളത്തിലെ വിദഗ്‌ദ്ധരായ അധ്യാപകരുടെ പാനൽ ആണ് ഇതിനു പിന്നിലുള്ളത്.

സ്റ്റേറ്റ് സിലബസ് വിദ്യാർഥികളുടെ ഇടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചാണക്യ ആപ്പിന്റെ പ്രത്യേകതകൾ മനസിലാക്കിയ ഒരുകൂട്ടം മാതാപിതാക്കൾ സി ബി എസ് സി സിലബസ്സിനു വേണ്ടിയും ഈ ആപ്പ് തയ്യാറാക്കണം എന്ന് ആവശ്യം പരിഗണിച്ച് CBSE 9th ആൻഡ് 10th ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസും, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫ്രഞ്ച് ഉൾപ്പടെയുള്ള ഭാഷ വിഷയങ്ങൾക്കായി തിരഞ്ഞെടുത്ത വിദഗ്‌ദ്ധരാൽ തയ്യാറാക്കപ്പെട്ട പാക്കേജുകളും STUDY AT CHANAKYA ഒരുക്കിയിരിക്കുന്നു.

ഇവ കൂടാതെ പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഗ്രാമറിന്റെ അടിസ്ഥാന പാഠങ്ങൾ വളരെ രസകരമായും നൂതനമായ ശൈലിയിലും പഠിക്കാവുന്ന SAC SMART KID പാക്കേജും, പത്ത് വയസ്സ് മുതൽ 22 വയസുള്ള യുവാക്കൾക്കും നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ഇംഗ്ലീഷ് ഗ്രാമർ, എളുപ്പത്തിൽ പഠിക്കാവുന്ന പാക്ക് ENGLISH MENTOR എന്ന പേരിൽ ഇതിനകം വളരെയേറെ ജനപ്രിയം നേടിയിരിക്കുന്നു.

ഡൗൺലോഡ് ചെയ്ത് വച്ചിരിക്കുന്ന വീഡിയോ പാഠങ്ങൾ വിദ്യാർത്ഥികൾക്ക്, ഇന്റർനെറ്റ് കണക്റ്റിവിറ്റി യുടെ അഭാവത്തിലും സൗകര്യാർത്ഥം വീക്ഷിക്കാൻ പറ്റുമെന്നുള്ളത് ഈ അപ്പ്ലിക്കേഷനിന്റെ ഒരു പ്രധാന സവിശേഷതയാണ്.

ലാപ്ടോപ്പ് അല്ലെങ്കിൽ മൊബൈൽ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഉണ്ടങ്കിൽ കുട്ടി ചാണക്യയോട് കൂട്ടു കൂടി സ്റ്റഡി അറ്റ് ചാണക്യയിലൂടെ പാഠഭാഗങ്ങൾ പഠിക്കാം. കേരളത്തിലെ മുഴുവൻ കുട്ടികളിലും ഈ ആപ് എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചാനൽ പാർട്നെർസ് , ഫ്രാൻഞ്ചൈസികൾ എന്നിവരിലൂടെയൊക്കെ ഈ ആപ് ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

ഏത് പ്രതിസന്ധിയെയും അതിജീവിക്കും എന്ന ആത്മാവിശ്വാസമാണല്ലോ മലയാളിയുടെ കരുത്ത്. നമ്മുടെ കുട്ടികളുടെ പഠന പ്രതിസന്ധിയെ മറികടക്കാൻ ഈ ആപ്പിന് കഴിയും എന്നാണ് ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. സ്റ്റഡി അറ്റ് ചാണക്യയുടെ പരസ്യ വാചകവും ആ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്; “ഇത് മാതാപിതാക്കളെ ആപ്പിലാക്കാൻ ഉള്ള ആപ് അല്ല, കുട്ടികളെ സൂപ്പർ ആക്കാനുള്ള ആപ്!!”

STUDY AT CHANAKYA COURSE LIST
• കേരളം സ്റ്റേറ്റ് സിലബസ് 8 ,9 ,10 സ്റ്റാൻഡേർഡ് ഇംഗ്ലീഷ് / മലയാളം മീഡിയം (തത്സമയവും സംവേദനാത്മകവുമായ) Live and Interactive ക്ലാസുകൾ
• സീ ബീ എസ് സീ സിലബസ് 9 ,10 സ്റ്റാൻഡേർഡ് (സോഷ്യൽ സയൻസ് / ഇംഗ്ലീഷ്, ഹിന്ദി,മലയാളം, ഫ്രഞ്ച് )
• ഇംഗ്ലീഷ് ഗ്രാമർ
 SAC ENGLISH MENTOR – 10 വയസ്സിനും 22 വയസ്സിനും മദ്ധ്യേ പ്രായം ഉള്ളവർക്ക് അടിസ്ഥാന ഗ്രാമർ പഠിക്കാം
 SAC SMART KID – 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആനിമേറ്റഡ് വിഡിയോകൾ കണ്ട് ഗ്രാമർ പഠിക്കാം.
• ജൂനിയർ ടെക്നിക്കൽ സ്കൂൾ 8 ,9 ,10 സ്റ്റാൻഡേർഡ് വിദ്യാർത്ഥികൾക്കായി ഒരുക്കിയ പ്രത്യേക പാക്ക് .

കൂടുതൽ വിവരങ്ങൾക്കായി STUDY AT CHANAKYA ടെ website www.studyatchanakya.com സന്ദർശിക്കുകയോ, WhatsApp Number 7705916916 / 8590008056 വഴിയോ, Email address [email protected] മുഖേനയോ നിങ്ങൾക്ക് STUDY AT CHANAKYA അധികൃതരായി ബന്ധപ്പെടാവുന്നതാണ്.

Tags: SPONSORED
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies