വെളളവും വൈദ്യുതിയും എല്ലാം വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു; നാടന്‍ രീതിയില്‍ നഗരത്തിലൊരു വീട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വെളളവും വൈദ്യുതിയും എല്ലാം വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു; നാടന്‍ രീതിയില്‍ നഗരത്തിലൊരു വീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2021, 11:38 am IST
FacebookTwitterWhatsAppTelegram

തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് ബാംഗ്ലൂര്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത മുറികളില്‍ താമസിക്കുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നിനും സമയമില്ല. ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുകയാണ് ഓരോരുത്തരും.  എന്നാല്‍ ഇത്തരം കെട്ടിടങ്ങളില്‍ നിന്നും മാറി നാട്ടിൻ പ്രദേശത്തെ പോലെ പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഒരു വീട് സ്വന്തമായി ഉണ്ടാക്കി എടുക്കണം എന്ന തീരുമാനത്തിന്റെ സഫലീകരണമാണ് ബാംഗ്ലൂര്‍ നഗരത്തിലെ മഞ്ജുനാഥിന്റെ വീട്.

ജീവിക്കാന്‍ പ്രകൃതിയോടിണങ്ങിയ ഒരു വീട് മാത്രം പോരാ വൈദ്യുതി, വെളളം, ആഹാരം തുടങ്ങി എല്ലാം വേണം. വീട്ടില്‍ വൈദ്യുതി ലഭിക്കാനായി മഞ്ജുനാഥ് സ്ഥാപിച്ച സോളാര്‍ സംവിധാനം ഇപ്പോള്‍ വരുമാനമാര്‍ഗം കൂടിയായി മാറിയിരിക്കുകയാണ്. 10 കിലോവാട്ട് സോളാര്‍ ഇന്‍സ്റ്റലേഷനാണ് സ്ഥാപിച്ചിരിക്കുന്നത്.

വീട്ടാവശ്യത്തിനുള്ള 250 യൂണിറ്റ് ഒഴിച്ചാല്‍ ബാക്കി പ്രതിമാസം 1000 യൂണിറ്റ് സോളാര്‍ പവര്‍ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. അധികം വരുന്ന വൈദ്യുതി യൂണിറ്റിന് 9 രൂപ എന്ന നിരക്കില്‍ വൈദ്യുതി ബോര്‍ഡിന് വില്‍ക്കുകയാണ് ചെയ്യുന്നത്. 25 വര്‍ഷമാണ് കോണ്‍ട്രാക്ട്. പ്രതിവര്‍ഷം ഏകദേശം എഴുപതിനായിരം രൂപ ഇവര്‍ വൈദ്യുതി വില്‍പനയിലൂടെ സമ്പാദിക്കുന്നുണ്ട്. വളരെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച വീടിന്റെ നിര്‍മ്മാണത്തില്‍ 70 ശതമാനവും കല്ലുകളും ഇഷ്ടികകളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

കോണ്‍ക്രീറ്റിന്റെയും മറ്റും ഉപയോഗം കുറച്ചതുവഴി നിര്‍മാണച്ചെലവ് 15 ശതമാനം വരെ കുറയ്‌ക്കാന്‍ സാധിച്ചു. വേനല്‍ക്കാലത്ത് ചൂടിനെ ചെറുത്തുനില്‍ക്കാന്‍ ക്രോസ് വെന്റിലേഷന്‍ സംവിധാനവുമുണ്ട്. കൂടാതെ മഴവെള്ളം സംഭരിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. വഴുതന, ക്യാരറ്റ്, പച്ചമുളക് തുടങ്ങി വീട്ടുമുറ്റത്ത് ചെറിയതോതില്‍ കൃഷിയുമുണ്ട്. അടുക്കള മാലിന്യങ്ങളാണ് കമ്പോസ്റ്റാക്കി കൃഷിക്കായി ഉപയോഗിക്കുന്നത്.

Tags: bangalore
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies