കുവൈറ്റ് സിറ്റി – ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (FOKE) നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായി, ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സാന്നിധ്യത്തിൽ കണ്ണൂർ DPM – ഡോ. അനിൽ കുമാറിന് നൽകി നിർവ്വഹിച്ചു. കണ്ണൂർ കളക്ട്രേറ്റിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിലായിരുന്നു വിതരണം. മൂന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഇരുന്നൂറ് പൾസ് ഓക്സിമീറ്ററുകൾ, ഇരുപത് ഓക്സിജൻ ഫ്ളോമീറ്റർ വിത്ത് ഹ്യൂമിഡിഫയർ, നൂറ് NRB മാസ്കുകൾ തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഇവ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നതാണ്.
ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ്.പി നേത്യത്വം നൽകിയ ചടങ്ങിൽ രാധിക (ബയോ മെഡിക്കൽ എഞ്ചിനീയർ), ദിനേശ് ഐ വി (വർക്കിംഗ് ചെയർമാൻ – ഫോക്ക് ട്രസ്റ്റ്), രാഘവൻ ടി കെ (ജോ. ട്രെഷറർ – ഫോക്ക് ട്രസ്റ്റ്), പ്രവീൺ അടുത്തില (ഫോക്ക് രക്ഷാധികാരി സമിതി അംഗം), സേവ്യർ ആന്റണി (അഡ്മിൻ സെക്രട്ടറി), ഗോൾഡൻ ഫോക്ക് ജൂറി അംഗം ദിനകരൻ കൊമ്പിലത്, മറ്റു മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
Comments