ന്യൂഡൽഹി: ഇസ്രായേലിലെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസപ്രമേയത്തിലൂടെ വിജയിച്ച് അധികാരമേൽക്കുന്ന നഫ്താലി ബെനറ്റിനെയാണ് പ്രധാനമന്ത്രി നേരന്ദ്രമോദി അഭിനന്ദിച്ചത്.
‘ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നെഫ്താലി ബെനറ്റിന് അഭിനന്ദനവും ആശംസകളും നേരുന്നു. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം ആരംഭിച്ച തിന്റെ 30 വർഷം അടുത്തവർഷം പൂർത്തിയാവുകയാണ്. ഇന്ത്യയുമായി ശക്തമായ ബന്ധം തുടരാൻ ഏറെ നിർണ്ണായകമാകുന്ന കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു.’ നരേന്ദ്രമോദി ആശംസാ സന്ദേശത്തിലൂടെ പറഞ്ഞു.
നെതന്യാഹുവിനെ പ്രത്യേകം പരാമർശിച്ച നരേന്ദ്രമോദി കഴിഞ്ഞ 12 വർഷത്തെ ഇസ്രായേ ലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിന്നും ഒഴിച്ചുകൂടാനാകാത്ത നേതാവായിരുന്നു മുൻ പ്രധാനമന്ത്രിയെന്നും കൂട്ടിച്ചേർത്തു. നിർണ്ണായക സാഹചര്യങ്ങളിൽ ഇന്ത്യക്ക് ഇസ്രായേൽ നെതന്യാഹുവിന്റെ നേതൃത്വത്തിൽ നൽകിയ സഹായവും നരേന്ദ്രമോദി എടുത്തുപറഞ്ഞു.
നെസറ്റ് എന്നറിയപ്പെടുന്ന ഇസ്രായേൽ പാർലമെന്റിൽ 59 നെതിരെ 60 വോട്ടിനാണ് നെഫ്താലി ബെനറ്റും യായീർ ലാപ്പിഡും അടങ്ങുന്ന പ്രതിപക്ഷ സഖ്യം അധികാരം പിടിച്ചത്.
Comments