മാവില്‍ നിറയെ കായ്ച് നില്ക്കുന്ന മാങ്ങകള്‍ കണ്ടാല്‍ ആര്‍ക്കായാലും ഒന്ന് എറിഞ്ഞു വീഴ്ത്താന്‍ തോന്നും നമ്മള് മിക്കവരും അങ്ങനെ ചെയ്തിട്ടുള്ളവരുമാണ്… അതുകൊണ്ടു തന്നെയാവാം മാവുകള്‍ കായിച്ചു തുടങ്ങുമ്പോള്‍ തന്നെ വീട്ടുകാരുടെ ഒരു കണ്ണ് അതിനുമേല്‍ ഉണ്ടാകും ആരെങ്കിലും മാമ്പഴം മോഷ്ടിക്കാന്‍ വരുന്നത് നിരീക്ഷിക്കുകയും ചെയ്യും.
എന്നാല്‍ മധ്യപ്രദേശിലെ ജപല്‍പൂരില്‍ മാവിന് തോട്ടത്തില്‍ കാവലായി ആറ് നായ്ക്കളെയും രണ്ടു കാവല്ക്കാരെയുമാണ് ഉടമസ്ഥര്‍ നിയോഗിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ ആദ്യം കൗതുകവും അതിലുപരി എന്താണ് ഈ മാവിന് ഇത്ര പ്രത്യേകത എന്നും തോന്നാം. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്.
അന്താരാഷ്ട്ര വിപണിയില്‍ ഈ മാമ്പഴത്തന്റെ വില കിലോക്ക് 2.9 ലക്ഷം രൂപയാണ്. സങ്കല്പ് പരിഹാര്‍, ഭാര്യ റാണി എന്നീ ദമ്പതികളാണ് ഈ മാന്തോട്ടത്തിന്റെ ഉടമസ്ഥര്‍. രണ്ടു വര്‍ഷം മുമ്പാണ് ഈ മാവിന്‍തൈകള്‍ ഇവിടെ വെച്ചുപിടിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മാമ്പഴം തോട്ടത്തില്‍ നിന്ന് മോഷണം പോയി. വിലപിടിപ്പുള്ള മാവാണ് ഇവിടെ വളരുന്നതെന്ന് നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചിരുന്നതാണ് മോഷണം നടക്കാന്‍ കാരണം.അതുകൊണ്ട് തന്നെ ഈവര്‍ഷം മാമ്പഴം കായ്ച്ചു തുടങ്ങിയപ്പോള്‍ തന്നെ കാവല്‍ സുരക്ഷ ശക്തമാക്കിയത്.
തോട്ടത്തിലേക്ക് ചെടികള്‍ വാങ്ങിക്കാന്‍ ചെന്നൈയിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഒരു വ്യക്തി ഇവരുടെ കൃഷിയിലുളള താല്പര്യം കണക്കിലെടുത്ത് വിലകൂടിയ മാവിന്‍തൈകള്‍ ഇവരെ ഏല്‍പ്പിച്ചു, എന്നാല്‍ ഇവ കൈമാറുമ്പോള്‍ സ്വന്തം മക്കളെപ്പോലെ പരിപാലിക്കണം എന്നു പറഞ്ഞായിരുന്നു ആ കൈകള്‍ ഇവര്‍ക്ക് കൈമാറിയത്. അതുകൊണ്ടു തന്നെ അത്രയും സുരക്ഷിതമായാണ് അവര്‍ ആ മാവിനെ സംരക്ഷിച്ചു പോരുന്നത്. അതിനനുസരിച്ചുള്ള വിളവും ലാഭവും ഇവര്‍ക്ക്
ലഭിക്കുന്നുണ്ട
Comments