വിവാഹ ദിവസം സുഹൃത്തുക്കളും ബന്ധുക്കളും ചേരുന്ന ഒരു ആഘോഷം തന്നെയാണ്. ആഘോഷത്തോടെയുളള വധുവിന്റെ വീട്ടിലേക്കും വരന്റെ വീട്ടിലേക്കുമുള്ള വരവും പോക്കുമെല്ലാം രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്. പലയിടങ്ങളിലും വരനെയും വധുവിനെയും വരവേല്‍ക്കുന്നത് തന്നെ ആട്ടവും പാട്ടും ഉള്‍പ്പെട്ട ആഘോഷത്തോടെയാണ്.
ഇത്തരത്തില്‍ വിവാഹാഘോഷത്തിനിടെ വരന് അപകടം സംഭവിച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ തോളില്‍ നിന്ന് താഴെ വീഴുന്ന വരന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്‍സ്റ്റാഗ്രാമില്‍ നിരഞ്ജന് മഹാപത്ര എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്തിന്റെ തോളിലിരിക്കുന്ന വരനും, വിവാഹ ചടങ്ങിന് പാട്ടും നൃത്തവുമായി ചുവടുവെച്ച് വരനും സംഘവും എത്തുകയും തുടര്‍ന്ന് പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സംഘത്തിനൊപ്പം വരനും സുഹൃത്തും ചുവട് വയ്ക്കാന്‍ ആരംഭിച്ചതോടെയാണ് യുവാവ് പിന്നിലോട്ട് മറിഞ്ഞ് വീഴുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉടന്‍ തന്നെ ബന്ധുക്കളെല്ലാവരും ചേര്‍ന്ന് യുവാവിനെ എഴുന്നേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.
Comments