മികച്ച ജനനായകരെ കണ്ടെത്തുവാൻ ജനം ടി വി സംഘടിപ്പിച്ചിരിക്കുന്ന ജനനായകൻ ഓൺലൈൻ പോൾ നാലാം ഘട്ടത്തിലേക്ക് കടന്നു.രാഷ്ട്രിയ രംഗത്ത് കരുത്തറിയിച്ച 6 നേതാക്കന്മാർ തമ്മിലുള്ള വാശിയേറിയ പേരാട്ടമാണ് ഇപ്പോൾ നടക്കുന്നത്,, പ്രേക്ഷകർക്ക് ഓൺലൈനായി ഈ തിരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്താവുന്നതാണ്,
മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ വോട്ടെടുപ്പിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്, കേരളത്തിലെ മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താൻ നടത്തിയ തിരഞ്ഞെടുപ്പിൽ കെ.കരുണാകരൻ, ഇ കെ നായനാർ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി എന്നിവരേയാണ് അവസാന റൗണ്ടിലേക്ക് പ്രേക്ഷകർ തിരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രിമാരെ തിരഞ്ഞെടുക്കാനായി നടത്തിയ മത്സരത്തിൽ മുൻ മന്ത്രിമാരായ സി.രവീന്ദ്രനാഥ്.കെ.കെ ശൈലജ, ജി സുധാകരൻ, വി എസ് സുനിൽകുമാർ, MM മണി, ഡോ.തോമസ് ഐസക്ക് തുടങ്ങിയവർ അവസാന റൗണ്ടിൽ എത്തി. ഇപ്പോൾ നടക്കുന്ന മികച്ച രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മൂന്നാം ഘട്ട മത്സരത്തിൽ കുമ്മനം രാജശേഖരൻ, കെ. സുധാകരൻ, കെ.എൻ ബാലഗോപാൽ, കെ സുരേന്ദ്രൻ, വി.ഡി സതീശൻ, പന്യൻ രവീന്ദ്രൻ എന്നീ നേതാക്കൾ സുപ്പർ സിക്സ് റൗണ്ടിലേ ക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
www.janamtv .com എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് പ്രേക്ഷകർക്ക് ഇവരിൽ നിന്ന് തങ്ങളുടെ ഇഷ്ടപ്പെട്ട നേതാവിന് വോട്ട് രേഖപ്പെടുത്താം. ജൂൺ 30 വരെ മികച്ച നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് തുടരും. അതിനു ശേഷം അവസാന ഘട്ടമായി കേരളത്തിലെ മികച്ച യുവനേതാവിനെ തിരഞ്ഞെടുക്കാനുള്ള മത്സരം ആരംഭിക്കും, ഇതിൽ 30 യുവനേതാക്കൾ മാറ്റുരക്കും, ഫൈനൽ മത്സരങ്ങൾക്കൊടുവിൽ പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച മുഖ്യമന്ത്രി, കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രി, മികച്ച രാഷ്ട്രീയ നേതാവ്, മികച്ച യുവരാഷട്രീയനേതാവ് എന്നിവരെ പ്രഖ്യാപിക്കും. പിന്നീട് തിരുവനന്തപുരത്ത് നടക്കുന്ന പ്രൗഢഗംഭീരമായചടങ്ങിൽ ജനനായകൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. നന്ദിലത്ത് ജിമാർട്ട്, ഐസിഎൽ ഫിൻകോർപ്പ്, കല്യാൺ സിൽക്ക്സ്, ജോയി ആലുക്കാസ്, ആയുർ ശക്തി.മിന്നൂസ് തുടങ്ങിയവരാണ് ജനനായകൻ എന്ന ഈ പരിപാടിയുടെ പ്രായോജകർ.
Comments