ഗാസിയാബാദ്: സമാജ് വാദി നേതാവിനെതിരെ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടു ത്തു. വർഗ്ഗീയ കലാപത്തിന് പ്രേരിപ്പിക്കും വിധം സമൂഹമാദ്ധ്യങ്ങളിലൂടെ വാർത്ത പ്രചരിപ്പി ച്ചതിനാണ് കേസ്. സമാജ് വാദി നേതാവ് ഉമ്മേദ് പഹൽവാനെന്നയാൾ ക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 153 എ, 285-എ, 504, 505 എന്നീ വകുപ്പുകളും ഐ.ടി നിയമ ത്തിലെ 67-ാം വകുപ്പും അനുസരിച്ചാണ് കേസ്. ജൂൺ 16ന് ലോണി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ ഇദ്ദേഹത്തെ 19-ാം തീയതി പോലീസ് അറസ്റ്റ്‌ചെയ്തു.
ലോണിയിലെ സംഘർഷത്തിന്റെ ചിത്രം പഹൽവാൻ സ്വന്തം മൊബൈലിൽ പകർത്തി യിരുന്നു. സംഘർഷത്തിൽ ഒരു വൃദ്ധനായ വ്യക്തിയെ തല്ലുന്നത് പഹൽവാൻ വ്യാപകമായി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി. യാഥാർത്ഥ സംഭവം മറച്ചുവെച്ച് വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കണ്ടെത്തൽ. ഈ വിഷയത്തിൽ ട്വിറ്ററിനും ഫേസ്ബുക്കിനുമെതിരേയും പരാതി നൽകിയിരുന്നു.















