ടെൽ അവീവ് : ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹമാസിന്റെ ആയുധപ്പുര തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം അതിർത്തി ഗ്രാമത്തിലെ ആളുകൾക്ക് നേരെ ഹമാസ് ഭീകരാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേൽ തിരിച്ചടിച്ചത്. ആക്രമണത്തിൽ ആയുധപ്പുര പൂർണമായും തകർന്നു. വൻ ആയുധശേഖരമാണ് ഇസ്രായേൽ സൈന്യം നശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ആൾനാശം സ്ഥിരീകരിച്ചിട്ടില്ല.
ദിവസങ്ങൾ നീണ്ടു നിന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം അയഞ്ഞെങ്കിലും പ്രശ്‌നത്തിന് ഇതുവരെ പൂർണ പരിഹാരമായിട്ടില്ല. ഇസ്രായേലിന് മേലുള്ള ഹമാസിന്റെ പ്രകോപനം തുടരുകയാണ്. മെയ് മാസമുണ്ടായ സംഘർഷം അവസാനിച്ച ശേഷം മൂന്നാമത്തെ തവണയാണ് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തുന്നത്.
Comments