പാലക്കാട് : കോട്ടായി സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടമാണ് തകർന്നത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്നാണ് ആരോപണം.
കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. രാത്രിയായതിനാൽ തൊഴിലാളികൾ ആരും തന്നെ സമീപത്ത് ഉണ്ടായിരുന്നില്ല. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്റെ ഷെയ്ഡിനായി വാർത്ത ഭാഗം ഉൾപ്പെടെയാണ് നിലം പതിച്ചത്. പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി ചിലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. ചെന്നെയിലുള്ള സ്വകാര്യ കമ്പനിയ്ക്കാണ് നിർമ്മാണ കരാർ.
Comments