കൊല്ലം: കൊല്ലം ചാത്തന്നൂരിൽ 80 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് സംഘം പോലീസിന്റെ വലയിൽ കുടുങ്ങുന്നത്.
ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ, രതീഷ് , വിഷ്ണു , ചിതറ സ്വദേശിയായ ഹെബി മോൻ എന്നിവരാണ് പിടിയിലായത്. കൊല്ലത്തെ പോലീസ് ഡാൻസാഫ് സംഘവും ചാത്തന്നൂർ പോലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
അതേസമയം ജില്ലയിൽ ലഹരിമാഫിയ സംഘങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ കൊല്ലത്ത് എക്സൈസ് സംഘത്തിന് കഞ്ചാവ് വിൽപ്പനയെ കുറിച്ച് വിവരം നൽകിയെന്ന് ആരോപിച്ച് സംഘം യുവാവിനെ തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിച്ചിരുന്നു.
Comments