ദുബായ്: ഇന്ത്യയും ഓസ്‌ട്രേലിയയും ഐ.സി.സി അന്താരാഷ്‌ട്ര മത്സരങ്ങളുടെ നടത്തിപ്പിനായി മുന്നിട്ടിറങ്ങുന്നു. 2024 മുതലുള്ള മത്സരങ്ങൾക്കായാണ് ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികമുള്ള രാജ്യങ്ങളായ ഇന്ത്യയും ഓസീസും തയ്യാറെടുക്കുന്നത്. പകൽ രാത്രി മത്സരങ്ങൾക്കാണ് ഐ.സി.സി രാജ്യങ്ങളോട് വേദികൾക്കായി അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്.
2023ന് ശേഷമുള്ള സീസണുകളിലായി എട്ട് ഏകദിനങ്ങളും ടി20കളുമാണ് പുരുഷ വിഭാഗത്തിൽ നടക്കാനുള്ളത്. ഇതിൽ രണ്ടു ഏകദിന ലോകകപ്പ് മത്സരങ്ങളും നാല് ടി20 ലോകകപ്പുകളും രണ്ട് ഐ.സി.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും നടക്കാനുണ്ട്. 2024 മുതൽ 31 വരെയുള്ള സീസണുകളുടെ പട്ടികയാണ് ഐ.സി.സി തയ്യാറാക്കിയത്. വേദികൾക്കായി രാജ്യങ്ങളോട് അപേക്ഷ നൽകാൻ നിർദ്ദേശിച്ചിരുന്നു.
ഇതിൽ ഇന്ത്യക്കും ഓസ്‌ട്രേലിയയ്‌ക്കും പുറമേ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും ന്യൂസിലാന്റും, സിംബാബ്‌വേയും അപേക്ഷിച്ചിട്ടുണ്ട്. ഏഷ്യയിൽ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്താനും ഇന്ത്യയ്‌ക്കൊപ്പം അപേക്ഷ നൽകി. പുതിയ രാജ്യങ്ങളായ അയർലന്റ്, മലേഷ്യ, നമീബിയ, ഒമാൻ, സ്‌കോട്‌ലന്റ്, യു.എ.ഇ, അമേരിക്ക എന്നിവരും അന്താരാഷ്‌ട്ര മത്സരങ്ങൾ ലഭിക്കാനായി അപേക്ഷിച്ചിട്ടുണ്ട്.
ഐ.സി.സി ആകെ 17 രാജ്യങ്ങളെയാണ് പരിഗണിച്ചിട്ടുള്ളത്. വലിയ മത്സരങ്ങൾക്കായി രാജ്യങ്ങൾക്ക് ഒറ്റയ്‌ക്കും അടുത്തടുത്തുള്ള രാജ്യങ്ങൾക്ക് കൂട്ടായും വേദികൾക്കായി അപേക്ഷിക്കാമെന്നായിരുന്നു നിബന്ധന.
Comments