ലണ്ടൻ: വിംബിൾഡൺ പ്രീക്വാർട്ടറിൽ അട്ടിമറി. ലോക രണ്ടാം നമ്പർ ഡാനിൽ മെദ്വദേവിനെ ഹ്യൂബർട്ട് ഹർക്കാസ് അട്ടിമറിച്ചു. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 2-6, 7-6, 3-6, 6-3,6-3 എന്ന സ്കോറിനാണ് ഹർക്കാസ് ജയിച്ചത്. പ്രീക്വാർട്ടർ വരെ ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് ഹർക്കാസ് മെദ്വദേവിനെതിരെ പോരാട്ടത്തിനിറങ്ങിയത്.
ലോക 14-ാം റാങ്കിലാണ് ഹർക്കാസ് ഇന്നുള്ളത്. ലോക രണ്ടാം താരം മെദ്വദേവ് തോൽവിയോടെ എല്ലാ ഗ്രാൻഡ്സ്ലാമിന്റേയും ക്വാർട്ടറിലെത്തുന്ന അഞ്ചാമത്തെ റഷ്യൻ താരമെന്ന നേട്ടമാണ് കൈവിട്ടത്. ഹർക്കാസിന്റെ ക്വാർട്ടർ എതിരാളി റോജർ ഫെഡററാണ്.പ്രീക്വാർട്ടറിൽ ലോറൻസോ സൊനേഗോവിനെ 7-5,6-4,6-2ന് തോൽപ്പിച്ചാണ് ഫെഡറർ ക്വാർട്ടറിൽ കടന്നത്.
Comments