നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം; ശക്തമായി പ്രതിഷേധിക്കുമെന്ന് യുവമോർച്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം; ശക്തമായി പ്രതിഷേധിക്കുമെന്ന് യുവമോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 10:53 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി : വാളയാർകേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സ്ഥലം എംഎൽഎ രക്ഷിക്കാൻ നോക്കിയെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണ്. ഒരൊറ്റ സംസ്ഥാന മന്ത്രി പോലും സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈംഗിക അതിക്രമം കാണിച്ച നരാധമൻ ഡിവൈഎഫ്‌ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നിൽക്കുന്ന ക്രിമിനൽവത്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഈയിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ അസാന്മാർഗിക ക്രിമിനൽ പ്രവർത്തനങ്ങളിലും പ്രതികളായവരുടെ കൊടിയുടെ കളർ ചുവപ്പു തന്നെയാണ്.

നിറം ചുവപ്പായാൽ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സാംസ്‌കാരിക നായകന്മാരുള്ള നാടാണിത്. സെലക്ടീവ് പ്രതികരണം നടത്തുന്ന സാംസ്‌കാരിക നായകരുടെ മൂഖംമൂടികൾ വലിച്ചു കീറപ്പെടണം. നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണ്. വണ്ടിപ്പെരിയാറിലെ പ്രതിയായ നേതാവിനെ തള്ളിപ്പറയാൻ പോലും ഡിഫി ഇതുവരെയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ദാരുണ സംഭവത്തിൽപ്പോലും മൗനം പാലിച്ച സാംസ്‌കാരിക നായകരുടെ വീടുകൾക്ക് മുന്നിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനൊപ്പമാണ് പ്രഫുലും സംഘവും കുട്ടിയുടെ വീട് സന്ദർശിച്ചത്.ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് കെ.എസ്.അജി. സംസ്ഥാന സമിതി അംഗം ബിനു.ജെ.കൈമൾ ,ജില്ലാ ജനറൽ സെക്രട്ടറി സി.സന്തോഷ് കുമാർ,മേഘല സെക്രട്ടറി ജെ.ജയകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ്, യുവമോർച്ച ജില്ല പ്രസിഡണ്ട് വിഷ്ണു പുതിയേടത്ത് ,സെൽ കോർഡിനേറ്റർ എ.വി.മുരളി, ജില്ലാ വൈസ് പ്രസിഡണ്ട് കെ.കുമാർ,ജില്ലാ സെക്രട്ടറി പ്രിയ റെജി, മണ്ഡലം പ്രസിഡണ്ട് കെ.ജി.അജേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: IdukkidyfivandiperiyarDYFI Rapeyuvamorcha
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies