കൊൽക്കത്ത : പശ്ചിമ ബംഗാൾ കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോഹൻ എസ് മിത്ര പദവി രാജിവെച്ചു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ആധിർ രജ്ഞൻ ചൗധരിയ്ക്ക് മിത്ര രാജിക്കത്ത് കൈമാറി.
ആധിർ രജ്ഞൻ ചൗധരിയുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് മിത്ര പദവി രാജിവയ്ക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷന്റെ കീഴിൽ പാർട്ടിയെ ഉയർത്തിക്കൊണ്ടുവരിക പ്രയാസമാണെന്ന് രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടി അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവും കത്തിൽ ഉണ്ട്.
നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസ് സ്വാധീനം ശക്തിപ്പെടുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പാർട്ടി പുരോഗതി കൈവരിക്കുന്നതിനുള്ള സൂചനകളൊന്നും തന്നെ നിലവിൽ കാണാൻ സാധിക്കുന്നില്ലെന്ന് കത്തിൽ പറയുന്നു.
സംസ്ഥാന അദ്ധ്യക്ഷന്റെ അധ:പതനം പാർട്ടിയുടെ അധ:പതനത്തിന് വഴിവെച്ചു. ആരംഭം മുതൽ അഹംഭാവത്തോടെയുള്ള പെരുമാറ്റമാണ് നിങ്ങൾക്ക് തന്നോടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിങ്ങളുടെ അഹങ്കാരവും അഹന്തയുമാണ് കാണാൻ കഴിഞ്ഞതെന്നും കത്തിൽ വിമർശിക്കുന്നു.
Comments