ജമ്മു: ജമ്മുകശ്മീർ അതിർത്തിയിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തി റഡാറുകൾ. ജമ്മു വ്യോമതാവളത്തിന് മൂന്ന് കിലോമീറ്റർ അകലെ ഡ്രോൺ പറക്കുന്നതാണ് റഡാറിൽ തെളിഞ്ഞത്. ദേശീയ സുരക്ഷാ ഗാർഡിന്റെ പുതിയ റഡാറുകളാണ് ഡ്രോണുകളെ കണ്ടെത്തി മുന്നറിയിപ്പ് നൽകിയത്. മൂന്ന് ദിവസം മുമ്പുള്ള സംഭവമാണ് സൈന്യം പുറത്തുവിട്ടത്.
‘റഡാർ അതിർത്തിിയിലെ ഡ്രോണുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. റഡാറിന്റെ പരിധിയിലെത്തിയ ഡ്രോൺ ജമ്മു വ്യോമതാവളത്തിന് മൂന്ന് കിലോമീറ്റർ ദൂരത്താണ് കണ്ടെത്തിയത്. കൂടുതൽമുന്നോട്ട് നീങ്ങാതെ ഡ്രോൺ അപ്രത്യക്ഷമാവുകയും ചെയ്തു. എൻ.എസ്.ജി വികസിപ്പിച്ച റഡാറുകളാണ് ഡ്രോൺ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസത്തെ ഡ്രോൺ ആക്രമണത്തിന് ശേഷമാണ് റഡാറുകൾ സ്ഥാപിച്ചത്.’ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതുവരെ 12 ലധികം ഡ്രോണുകൾ അതിർത്തിയിൽ കണ്ടെത്തുകയും പലതിനേയും വെടിവെച്ച് തുരത്തുകയും ചെയ്തതായി സൈന്യം ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
Comments