യുപിയിലെ കൊറോണ പ്രതിരോധം; പ്രധാനമന്ത്രി പറഞ്ഞത് സാഡിസ്റ്റിന്റെ തമാശയെന്ന് തോമസ് ഐസക്; കേരളത്തിലെ വീഴ്ചയിൽ മൗനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുപിയിലെ കൊറോണ പ്രതിരോധം; പ്രധാനമന്ത്രി പറഞ്ഞത് സാഡിസ്റ്റിന്റെ തമാശയെന്ന് തോമസ് ഐസക്; കേരളത്തിലെ വീഴ്ചയിൽ മൗനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 04:43 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: യുപിയിൽ മികച്ച രീതിയിൽ കൊറോണ പ്രതിരോധം നടപ്പാക്കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ് മോദിയുടെ വാക്കുകൾ എന്നാണ് ഫേസ്ബുക്ക് പ്രതികരണത്തിൽ തോമസ് ഐസക് വിശേഷിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയത്തെക്കുറിച്ചോ വീഴ്ചകളെക്കുറിച്ചോ ഒരു വാക്ക് പോലും ഫേസ്ബുക്ക് പോസ്റ്റിൽ ഇല്ല.

ഉത്തർപ്രദേശിന്റെ കൊറോണ മാനേജ്‌മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്‌ത്തലിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പു ജയവും, അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് തോമസ് ഐസക് പറയുന്നു. ഒരു പ്രധാനമന്ത്രി ഇത്രയ്‌ക്കു ക്രൂരനാകാൻ പാടില്ലെന്നും യുപി ജനത പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണമെന്നുമെന്നും ഐസക് കൂട്ടിച്ചേർക്കുന്നു.

രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഉയർന്നുവന്ന പ്രചാരണങ്ങൾ കുത്തിപ്പൊക്കിയാണ് തോമസ് ഐസക്കിന്റെ വിമർശനം. എന്നാൽ നിലവിൽ യുപിയിൽ രോഗവ്യാപനം നിയന്ത്രണ വിധേയമായ കാര്യത്തെക്കുറിച്ച് പോസ്റ്റിൽ പരാമർശമില്ല. രോഗവ്യാപനം കുറഞ്ഞതോടെ ടൂറിസം വികസന രംഗത്ത് ഉൾപ്പെടെയുളള പദ്ധതികൾക്ക് യോഗി സർക്കാർ വീണ്ടും തുടക്കം കുറിക്കുകയും ചെയ്തു. ഇതൊക്കെ മറച്ചുവെച്ചാണ് തോമസ് ഐസക്കിന്റെ ആരോപണങ്ങൾ.

അതേസമയം കേരളത്തിലെ രോഗബാധയെക്കുറിച്ചും സർക്കാർ വീഴ്ചകളെക്കുറിച്ചും തോമസ് ഐസക് മിണ്ടുന്നില്ല. ഇന്നലെയും സംസ്ഥാനത്ത് 13773 പേർക്ക് രോഗബാധയുണ്ടായിരുന്നു. അശാസ്ത്രീയമായ രീതിയിലുളള വാരാന്ത്യ ലോക്ഡൗണിനും അനാവശ്യ നിയന്ത്രണങ്ങൾക്കും എതിരെ സംസ്ഥാനത്ത് വ്യാപാരികളിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തിൽ കാര്യമായ കുറവ് വരാതിരിക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളം. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വീഴ്ച വന്നതായി സർക്കാർ സംവിധാനങ്ങൾ തന്നെ തുറന്ന് സമ്മതിക്കുന്ന സ്ഥിതിയിലും ഇത് മറച്ചുവെച്ചാണ് ഐസക്കിന്റെ വിമർശനം.

സ്വന്തം വീട്ടിലെ മരണം മറച്ചു വെച്ച് അയൽക്കാരുടെ മുന്നിൽ മസിലു പെരുപ്പിച്ചു നിൽക്കുന്ന പ്രത്യേകതരം മാനസികാവസ്ഥയിലാണ് യോഗിയും മോദിയുമെന്നും ഐസക് പറയുന്നു. യോഗിയുടെ അഹങ്കാരത്തിന്റെയും അലംഭാവത്തിന്റെയും, ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെയും ദുരന്തം യുപി ജനതയുടെ കഴുത്തിൽ കാലശാപമായി ചുറ്റി മുറുകുകയാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചിരിക്കുന്നത്.

Tags: Narendra ModiYogi Adityanathcovid management
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies