തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം നൽകും. ഗുരുവായൂർ നഗരസഭയിലെ ടിപിആർ താഴ്ന്ന സാഹചര്യത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം.
കൊറോണയുടെ പശ്ചാത്തലത്തിൽ ദിനം പ്രതി 600 പേർക്ക് മാത്രമാകും നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകുക. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നടത്താം. ഓൺലൈൻ ബുക്കിംഗ് നടത്താത്തവർക്ക് പ്രവേശനം നൽകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
കൊറോണ ആശങ്ക ഒഴിഞ്ഞ സാഹചര്യത്തിൽ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് നഗരസഭയിലെ ടിപിആർ ഉയർന്നതോടെ വീണ്ടും ഭക്തർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. നിലവിൽ ആറിൽ താഴെയാണ് നഗരസഭയിലെ ടിപിആർ.
Comments