ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പി.കെ.ഡി നമ്പ്യാരാണ് ഹർജി നൽകിയത്. ഹർജി കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ ഉത്തർപ്രദേശിലെ കാൻവാർ യാത്രയ്ക്ക് അനുമതി നൽകിയതിനെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ മതാചാരങ്ങളല്ല മറിച്ച് പൗരന്റെ ജീവിക്കാനുള്ള അവകാശമാണ് വലുതെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
മൂന്ന് ദിവസമാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. നിലവിൽ കൊറോണയുടെ മൂന്നാം തരംഗം രാജ്യത്ത് ആരംഭിച്ചുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ ഇളവുകൾ നൽകിയത് അനുചിതമാണെന്നും , തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ ഐഎംഐ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി.
Comments