കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ജോയിന്റ് രജിസ്ട്രാർ സഹകരണ രജിസ്ട്രാർക്ക് ആദ്യഘട്ട റിപ്പോർട്ട് നൽകി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ജോയിന്റ് രജിസ്ട്രാർ സഹകരണ രജിസ്ട്രാർക്ക് ആദ്യഘട്ട റിപ്പോർട്ട് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2021, 12:32 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ആദ്യ ഘട്ട റിപ്പോർട്ട് സമർപ്പിച്ചു. ഓഡിറ്റ് നടത്തിയ ജോയിന്റ് രജിസ്ട്രാറാണ് സഹകരണ രജിസ്ട്രാർക്ക് വിശദമായ ആദ്യഘട്ട റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിൽ ബാങ്കിലേത് ഗുരുതരമായ വീഴ്ചകളാണെന്ന് വിശദീകരിച്ചിട്ടുണ്ട്. വഴിവിട്ട വായ്പാ സഹായമാണ് നൽകിയിരിക്കുന്നത്. എല്ലാം ബിനാമി പേരുകളിലാണ് വായ്പ എടുത്തിരിക്കുന്നത്. സാമ്പത്തികമായി അതീവ ഗുരതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഭരണസമിതി അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ് എല്ലാ ലോണുകളും പാസായിരിക്കുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതായാണ് റിപ്പോർട്ട്. 2019ലെ ചില പരാതികളിൽ നടത്തിയ അന്വേഷണമാണ് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് 23 കോടിരൂപ വകയിരുത്തിയതായി ശ്രദ്ധയിൽപെട്ടത്.

ഓരോ രേഖകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോയിന്റ് രജിസ്ട്രാർ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ ബാങ്കിനെതിരേയും ക്രമക്കേട് നടത്തിയ വർക്കെതിരേയും നടപടിക്കാണ് ജോയിന്റ് രജിസ്ട്രാർ ശുപാർശചെയ്തിട്ടുള്ളത്. നൂറുകോടി രൂപയിലേറെ വെട്ടിപ്പ് നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ രജിസ്ട്രാറാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ആധാരത്തിലെ വിവിധ ഭൂമികളുടെ വിലകൂട്ടിക്കാണിച്ചാണ് തുടർവായ്പകളും പുതിയ വായ്പ്പകളും എടുത്തിരിക്കുന്നത്. ബിനാമി പേരുകളിലാണ് നിരവധി വായ്പകൾ നൽകിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുടെ ആധാരങ്ങൾ അവർ അറിയാതെ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. അതീവഗുരതരമായ സാമ്പത്തിക തിരിമറിയാണ് നടന്നതെന്നും പ്രഥമികമായി തന്നെ ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയിരുന്നു.

2004 മുതൽ 2015 വരെയുള്ള കാലയളവിലെ ക്രമക്കേടുകൾ ആ കാലഘട്ടത്തിൽ ജോലിയിൽ ഇരുന്ന സീനിയർ അക്കൗണ്ടന്റ് കണ്ടെത്തിയിരുന്നു. അദ്ദേഹം നൽകിയ പരാതിയിലെ അന്വേഷണം ഭരണസമിതിയെ നിയന്ത്രിക്കുന്ന സി.പി.എം പൂഴ്‌ത്തിവെച്ചുവെന്നാണ് സൂചന. ബാങ്ക് നടത്തിയിരുന്ന ചിട്ടി അനധികൃതമായി ബിനാമിപേരുകളിൽ വിളിച്ചെടുക്കുന്ന തട്ടിപ്പും, മൂന്ന് സുപ്പർമാർക്കറ്റുകളിലെ സ്റ്റോക്ക് തട്ടിപ്പും ഇന്നലെ പുറത്തുവന്നിരുന്നു.

Tags: CPM BANKkaruvannur bank
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies