ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന് ആവേശം പകർന്ന് കേന്ദ്രകായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. സമൂഹമാദ്ധ്യമങ്ങൾ #ഹമാരാ വിക്ടറി പഞ്ച് എന്ന ടാഗിൽ ഇന്ത്യയുടെ എല്ലാ കായികതാരങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും അനുരാഗ് പറഞ്ഞു.
ये है मेरी टीम और ये #Tokyo2020 Olympics में हमारे खिलाड़ियों को cheer करने के लिए #HumaraVictoryPunch
Tag 5 friends/family members to show your support for the
Indian🇮🇳Olympics Team!I nominate:@KirenRijiju@virendersehwag@akshaykumar@NSaina@vijayshekhar#Cheer4India pic.twitter.com/54UU0gZEp7
— Anurag Thakur (@ianuragthakur) July 21, 2021
ട്വിറ്ററിലൂടെയാണ് അനുരാഗ് ഠാക്കൂർ എല്ലാവരോടും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാ നുള്ള സന്ദേശം നൽകിയത്. ഇതെന്റെ ടീമാണ്. ഇത് എന്റെ ടീമിന് ആവേശം പകരേണ്ട സമയം. നമ്മുടെ 5 സുഹൃത്തുക്കളെ 5 ബന്ധുക്കളെ ഒപ്പം ചേർക്കൂ. ഇന്ത്യൻ സംഘത്തിന് ആവേശം പകരൂ. ‘# ഹമാരാ വിക്ടറി പഞ്ച്.’. അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു.
നാളെയാണ് ടോക്കിയോവിൽ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. വിവിധ ടീം ഇനങ്ങൾ രണ്ടു ദിവസം മുന്നേ ആരംഭിച്ചു. കടുത്ത നിയന്ത്രണങ്ങളോടെ കാണികളില്ലാ തെയാണ് ചരിത്രത്തിലാദ്യമായി ലോക കായിക മാമാങ്കം അരങ്ങേറുന്നത്. ആഗസ്റ്റ് മാസം 8-ാം തിയതിയാണ് സമാപനം.
Comments