തിരുവനന്തപുരം: ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഇന്ത്യൻ ടീമിനും ടീമിലെ മലയാളി താരങ്ങൾക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവരാശിയുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മഹത്തായ പ്രതീകമാണ് ഒളിമ്പിക്സ് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്.
ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി മൽസരിക്കുന്ന 126 താരങ്ങളിൽ 9 മലയാളികളുമുണ്ട്. ലോങ്ങ് ജമ്പിൽ ശ്രീ ശങ്കർ, റിലേയിൽ മുഹമ്മദ് അനസ്, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, നടത്തത്തിൽ കെ ടി ഇർഫാൻ, 400 മീറ്റർ ഹർഡിൽസിൽ സി പി ജാബിർ, മിക്സഡ് റിലേയിൽ അലക്സ് ആന്റണി എന്നിവരാണ് ടോക്കിയോയിൽ മത്സരിക്കാൻ ഇറങ്ങുന്ന മലയാളി അത്ലറ്റുകൾ. നീന്തലിൽ സജൻ പ്രകാശും ഹോക്കിയിൽ പി ആർ ശ്രീജേഷുമുണ്ട്.
ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയതിലൂടെ വലിയൊരു നേട്ടമാണ് ഇവർ കൈവരിച്ചിരിക്കുന്നത്. നീണ്ടനാളത്തെ കഠിനാദ്ധ്വാനം ഇതിനു പിന്നിലുണ്ട്. മികച്ച പ്രകടനത്തിലൂടെ കേരളത്തിന്റെ വരും തലമുറയ്ക്ക് പ്രചോദനമാകാൻ അവർക്ക് സാദ്ധ്യമാകട്ടെയെന്ന് പിണറായി വിജയൻ കുറിച്ചു. കായികതാരങ്ങൾക്ക് കേരളം എല്ലാ പിന്തുണയും നൽകും. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനും ടീമിലെ മലയാളിതാരങ്ങൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്കിയോയില്‍ കായികലോകത്തെ മഹാമേളയായ ഒളിമ്പിക്സിന് തുടക്കമായി. '…
Posted by Pinarayi Vijayan on Friday, July 23, 2021
Comments