ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഐഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. നെടുമുടി പോലീസാണ് കേസെടുത്തത്. വാക്സിൻ വിതരണത്തെച്ചൊല്ലിയുള്ള തർക്കത്തിടെയായിരുന്നു അതിക്രമം.
കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം സി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനാണ് സിപിഎമ്മുകാരുടെ മർദ്ദനമേറ്റത്.
Comments