കൊളംബോ : ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊറോണ സ്ഥിരീകരിച്ചു. ടീമിലെ ക്രുണാൽ പാണ്ഡ്യയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എട്ടു താരങ്ങളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതിനാൽ ഇന്നു നടക്കേണ്ട രണ്ടാം ടി20 മത്സരം മാറ്റിവെച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
മാറ്റിവെച്ച മത്സരം അടക്കം ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുമെന്നാണ് നിലവിൽ എടുത്തിരിക്കുന്ന തീരുമാനം. മത്സരശേഷം ടീം പരമ്പരകൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമെന്നും ബിസിസിഐ അറിയിച്ചു.
ടീമിലെ കൊറോണ ബാധ നേരിട്ട് ബാധിക്കുക ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കായി നിശ്ചയിച്ച പൃഥ്വി ഷായിനേയും സൂര്യകുമാർ യാദവിനേയുമാണ്. ഇരുവരും ശ്രീലങ്കൻ പര്യടനത്തിന് ശേഷം ഉടൻ ഇംഗ്ലണ്ടിലേക്ക് പോകേണ്ട താരങ്ങളാണ്.
Comments