ടോക്ക്യോ: ടോക്ക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. വനിതാ ബോക്‌സിങ്ങിന്റെ വെൽടർ വെയ്റ്റിൽ ലവ്‌ലിന ബോർഗഹൈൻ സെമിയിൽ. ചൈനീസ് തായ്‌പെയിയുടെ ചെൻ നിയോൻ ചെന്നിനെയാണ് ലവ്‌ലിന തോൽപ്പിച്ചത്. മുൻ ലോക ചാമ്പ്യൻ കൂടിയാണ് നീൻ ചിൻ. ഓഗസ്റ്റ് നാലിനാണ് സെമി ഫൈനൽ മത്സരം നടക്കുന്നത്.
ആദ്യ റൗണ്ടിൽ ബൈ നേടി രണ്ടാം റൗണ്ടിൽ ജർമ്മൻ താരത്തെ കടുത്ത പോരാട്ടത്തിൽ തോൽപ്പിച്ചാണ് 23കാരി ലവ്‌ലിന കളത്തിലിറങ്ങിയത്. 2018 ലോക ചാംപ്യൻഷിപ്പിൽ ലവ്‌ലിനയെ തോൽപ്പിച്ചിട്ടുള്ള ചെന്നിനെ പഞ്ച് ചെയ്ത് പുറത്താക്കിയത് ഒരു മധുരപ്രതീകാരം കൂടിയാണ്.
2018, 2019 ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലമെഡൽ ജേതാവാണ് ഗുവാഹട്ടി സ്വദേശിനിയായ ലവ്‌ലിന. പ്രീക്വാർട്ടർ മത്സരത്തിൽ ജർമനിയുടെ നദീൻ അപ്‌റ്റെസിനെയാണ് (32) പരാജയപ്പെടുത്തിയത്.















