ന്യൂയോർക്ക്: സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത് ഐ.എസ് ഭീകരതക്കെതിരായ പോരാട്ടത്തിന്. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ കരിമ്പട്ടികയിലെ എല്ലാ ഭീകരസംഘടനകളേയും നിരീക്ഷിക്കാൻ ഇന്ത്യ ആവശ്യപ്പെടുമെന്ന് ടി.എസ്.തിരുമൂർത്തി വ്യക്ത മാക്കി.
ഭീകരർക്കെതിരെ അതാത് രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളാണ് ഇന്ത്യ ആദ്യം അവലോകനം ചെയ്യുക. ആഗോളതലത്തിലെ ഐ.എസ് ഭീകരരുടെ ആക്രമണങ്ങളുടെ റിപ്പോർട്ടും ഇന്ത്യ ആവശ്യപ്പെട്ടുകഴിഞ്ഞു.
ആഗോളതലത്തില്‍ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. ആഫ്രിക്കൻ രാജ്യങ്ങളിൽ ഐ.എസ് നടത്തുന്ന ആക്രമണങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇറാഖിലെ ഐ.എസിന്റെ പ്രവർത്തനമായ ദായേഷ് സുരക്ഷാ കൗൺസിലിന്റെ പ്രധാന ചർച്ചാ വിഷയമാണെന്നും തിരുമൂർത്തി സൂചിപ്പിച്ചു.
Comments