കാബൂൾ : അഫ്ഗാനിസ്താനിൽ താലിബാന് കനത്ത തിരിച്ചടി നൽകി സൈന്യം. 254 ഭീകരരെ വധിച്ചു. രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ ഭീകര വിരുദ്ധ പോരാട്ടങ്ങളിലാണ് ഭീകരരെ വധിച്ചത്.
ഗാസ്നി, കാണ്ഡഹാർ, ഹെരാത്, ഫറാ, ജോവ്സ്വജൻ, ബാൽഖ്, സമൻഗൻ, ഹെൽമണ്ട്, തക്ഹാർ, കുന്തുസ്, ബഗ്ലാൻ, കാബൂൾ, കപിസ എന്നീ പ്രവിശ്യകളിലാണ് ഭീകരരെ വധിച്ചത്. വ്യോമാക്രമണത്തിലൂടെയും, ഏറ്റുമുട്ടലിലൂടെയുമാണ് സൈന്യം ഭീകരരെ നേരിട്ടത്. അഫ്ഗാൻ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 90 ഓളം ഭീകരർക്ക് പരിക്കേറ്റിട്ടുണ്ട്. വൻ സ്ഫോടക ശേഖരവും സൈന്യം പിടികൂടി.
നിലവിൽ തക്ഹാർ ഉൾപ്പെടെ 193 ജില്ലാ കേന്ദ്രങ്ങളും, 19 അതിർത്തി ജില്ലകളും താലിബാൻ കയ്യടക്കിയിരിക്കുകയാണ്. ഇവിടെ നിന്നും ഇവരെ ഒഴിപ്പിച്ച് ജില്ലകൾ തിരിച്ചു പിടിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് സൈന്യം നടത്തുന്നത്.
അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം മുതലെടുത്താണ് താലിബാൻ അഫ്ഗാനിൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ജനുവരിയിൽ സൈനിക പിന്മാറ്റം ആരംഭിച്ചതു മുതൽ താലിബാൻ ആക്രമണത്തിൽ 4,000 സൈനികർ കൊല്ലപ്പെടുകയും, 7,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
Comments