വാഷിങ്ടണ്‍: ആഗോളതലത്തില്‍ 20 കോടിയിലധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്. 4.26 ദശലക്ഷം രോഗികള്‍ക്ക് ജീവഹാനി സംഭവിച്ചതായും 430 കോടിയിലധികം ആളുകള്‍ വാക്സിന് സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ഏറ്റവുമധികം ബാധിച്ചതും കൂടുതല്‍ കൊറോണ മരണങ്ങള് സ്ഥിരീകരിച്ചതും അമേരിക്കയിലാണ്. ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, യുകെ എന്നിവയാണ് കൂടുതല്‍ രോഗബാധിതരുണ്ടായ മറ്റുരാജ്യങ്ങള്‍.
വളരെ വേഗത്തില്‍ പിടിപെടുന്ന ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാണ് മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ മാരകമായി വൈറസ് പടരാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്സിനേഷന് നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ വൈറസ് ബാധിത മരണങ്ങള് അധികമാണെന്നാണ് സര്‍വകലാശാല റിപ്പോര്‍ട്ട്.
Comments