നീരജ് തകർത്തത് ലോകരാജ്യങ്ങളുടെ കുത്തക; ജാവലിനിലെ യൂറോപ്യൻ ആധിപത്യത്തിന് തടയിട്ട് ഏഷ്യൻ താരങ്ങൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നീരജ് തകർത്തത് ലോകരാജ്യങ്ങളുടെ കുത്തക; ജാവലിനിലെ യൂറോപ്യൻ ആധിപത്യത്തിന് തടയിട്ട് ഏഷ്യൻ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2021, 09:09 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര സ്വർണ്ണ നേട്ടത്തിലൂടെ തകർത്തത് യൂറോപ്പിന്റെ കുത്തക. നിലവിലെ ലോകചാമ്പ്യനും സ്ഥിരം തൊണ്ണൂറു മീറ്ററുകൾക്കപ്പുറം ജാവലിൻ പായിക്കുന്ന ജോഹന്നാസ് വെറ്ററിനേയും ജർമ്മനിയുടെ തന്നെ ജൂലിയാൻ വെബറിനേയും ചെക് താരങ്ങളേയും തോൽപ്പിച്ചത് അത്‌ലറ്റിക്‌സിലെ ഏഷ്യൻ സാദ്ധ്യതകളുടെ മികച്ച ഉദാഹരണമായിരിക്കുകയാണ്. ഇന്ത്യയുടെ നീരജിനൊപ്പം പാകിസ്താന്റെ അർഷാദ് നദീമും ഫൈനലിൽ മികച്ച പ്രകടനമാണ് നടത്തിയത്.

ടോക്കിയോവിൽ സ്വർണ്ണം ഉറപ്പിച്ചാണ് ജർമ്മനിയുടെ വെറ്റർ എത്തിയത്. ലോകത്താകമാനം ജാവലിൻ ത്രോയിൽ 20 താരങ്ങളാണ് ഇതുവരെ കായിക ചരിത്രത്തിൽ 90 മീറ്റർ എറിഞ്ഞവർ. ഇതിൽ വെറ്റർ 17 തവണയാണ് തന്റെ നേട്ടം തിരുത്തിക്കുറിച്ചത്.  97.76 മീറ്റർ കഴിഞ്ഞ സെപ്തംബറിൽ താണ്ടിയത് കായികലോകം ഞെട്ടലോടെയാണ് കണ്ടത്. 20 വർഷങ്ങൾക്കിപ്പുറത്തെ ഏറ്റവും കൂടിയ ദൂരമാണ് വെറ്റർ സ്വന്തമാക്കിയത്. വെറ്ററുടെ ശക്തരായ എതിരാളികൾ പോളണ്ടിന്റെ മാർസിൻ ക്രൂകോവ്‌സ്‌കിയും 2012 ഒളിമ്പിക്‌സിലേയും റിയോ ഒളിമ്പിക്‌സിലേയും വെങ്കല മെഡൽ ജേതാവ് കെഷിഹോൺ വാൽക്കോട്ടുമായിരുന്നു. ഇവരാരും വെറ്ററുടെ സമീപത്ത് പോലും എത്തിയിട്ടില്ല.

ഇത്തവണ ഒളിമ്പിക്‌സ് ജാവലിൻ പോരാട്ടത്തിൽ ഗ്രൂപ്പ് എയിൽ നിന്നും ഗ്രൂപ്പ് ബിയിൽ നിന്നും മൂന്ന് താരങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ 86.65 മീറ്റർ താണ്ടിയ നീരജ് ഒന്നാമതെത്തിയപ്പോൾ ലോകചാമ്പ്യനായ ജർമ്മനിയുടെ ജോഹന്നാസ് വെറ്റർ 85.64 മീറ്ററാണ് എറിഞ്ഞത്. ഫിൻലന്റിന്റെ ഇറ്റേലാറ്റാലോ 84.50 മീറ്റർ എറിഞ്ഞ് മൂന്നാമതായി ഫൈനലിലെത്തി.

ഗ്രൂപ്പ് ബിയിൽ പാകിസ്താൻ താരം ഒന്നാമതായി എന്നതും യൂറോപ്പിന്റെ ആധിപത്യത്തിന് വെല്ലുവിളിയാണ്. പാക് താരം അർഷാദ് നദീം 85.16 മീറ്ററാണ് എറിഞ്ഞത്. ഗ്രൂപ്പിൽ രണ്ടാമനായി ചെക് താരം ജേക്കബ് വാഡ്‌ലേക് 86.67 മീറ്ററും ചെക് താരം തന്നെയായ വിറ്റേസ്ലാവ് വെസ്ലേ 85.44 മീറ്റർ ജാവലിൻ പായിച്ച് മൂന്നാമതും എത്തി.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies