അഫ്ഗാനിൽ സൈന്യത്തിന് തിരിച്ചടി; രണ്ടാം പ്രവിശ്യ തലസ്ഥാനവും പിടിച്ചെടുത്ത് താലിബാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ സൈന്യത്തിന് തിരിച്ചടി; രണ്ടാം പ്രവിശ്യ തലസ്ഥാനവും പിടിച്ചെടുത്ത് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 08:42 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: ഒരാഴ്ചത്തെ ഏറ്റുമുട്ടലിന് ശേഷം വടക്കൻ അഫ്ഗാനിസ്ഥാനിലെ ജാവ്ജാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷെബർഗാൻ താലിബാൻ നിയന്ത്രണത്തിലാക്കി. സർക്കാർ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ താലിബാൻ കീഴടക്കുന്ന രണ്ടാമത്തെ പ്രവിശ്യ തലസ്ഥാനമാണ് ഷെബർഗാൻ.

മുൻ വൈസ് പ്രസിഡന്റ് മാർഷൽ അബ്ദുൽ റാഷിദ് ദോസ്തുമിന്റെ ജന്മനാടായ ഖ്വാജാ ഡാക്കോ ജില്ലയിലെ പ്രവിശ്യ വിമാനത്താവളത്തിൽ മാത്രമാണ് സുരക്ഷാ സേന നിലയുറപ്പിച്ചിരിക്കുന്നതെന്നും ഷെബർഗാൻ നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിതെന്നും അധികൃതർ അറിയിച്ചു.

സുരക്ഷയിൽ സർക്കാർ പുലർത്തിയ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ജാവ്ജാനിലെ ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.

ഷെബർഗാന്റെ വീഴ്ചയോടെ, ടിവി സ്റ്റേഷനുകളും റേഡിയോ നെറ്റ്വർക്കുകളും ഉൾപ്പെടെ 15 മാധ്യമങ്ങൾ പ്രവിശ്യയിലെ പ്രവർത്തനം നിർത്തി.

താലിബാനെ അടിച്ചമർത്താനുള്ള അഫ്ഗാൻ സേനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രാജ്യത്തെ പ്രവിശ്യ തലസ്ഥാനങ്ങളിലെ സ്ഥിതി ഉടൻ സാധാരണ നിലയിലാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തെക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ നിമ്രോസ് പ്രവിശ്യയുടെ തലസ്ഥാനമായ സരഞ്ച് നഗരം വെള്ളിയാഴ്ച താലിബാൻ പിടിച്ചെടുത്തു.

പ്രസിഡന്റ് അഷ്‌റഫ് ഗാനി ശനിയാഴ്ച മുൻ വൈസ് പ്രസിഡന്റ് മാർഷൽ അബ്ദുൾ റഷീദ് ദോസ്തുമുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തിന്റെ വടക്കൻ പ്രവിശ്യകളിലെ സുരക്ഷാസാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിൽ, അഫ്ഗാൻ സൈന്യത്തിന് തന്റെ പൂർണ്ണ പിന്തുണ നൽകുമെന്ന് ദോസ്തം വാഗ്ദാനം നൽകി. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അഫ്ഗാനിസ്ഥാന്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിക്കേണ്ട സമയമായിരിക്കുന്നു.

സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി പ്രസിഡന്റിനോട് ദോസ്തും അവതരിപ്പിച്ചുവെന്നും അത് പ്രസിഡന്റ് ഗാനി അംഗീകരിച്ചതായും ദോസ്തുമിന്റെ പ്രതിനിധി എഹ്‌സനുള്ള നൈറോ അറിയിച്ചു.

Tags: afganistantaliban attack afganistan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies