2021ലെ ബഡ്ജറ്റിൽ സ്പോർട്സിന് വേണ്ടി അനുവദിച്ചിരുന്ന തുകയിൽ നിന്ന് 230 കോടി വെട്ടിക്കുറച്ച കേന്ദ്രസർക്കാറിന് 2014ൽ TOPS പദ്ധതിയിൽ കൂടി ഒളിമ്പിക് മെഡലുകൾ നേടാൻ കഴിഞ്ഞ നേട്ടത്തിൽ ഒന്നും അഭിമാനിക്കാനില്ല എന്നൊക്കെ ചില ഇടതുപക്ഷ-ഇസ്ലാമിക് സ്റ്റേറ്റ്-ഇന്ദിരാകൊണ്ഗ്രസ് പ്രൊഫൈലുകൾ എഴുതിക്കാണുന്നു. ഇതുപോലുള്ള നുണകൾ പരക്കുന്നതിനു മുൻപ് ചില വസ്തുതകൾ മുന്നിൽ വെയ്ക്കേണ്ടതുണ്ട് നമുക്ക്.
കഴിഞ്ഞ 10 കൊല്ലത്തെ സ്പോർട്സിനുള്ള ബഡ്ജറ്റ് അലോക്കേഷൻ താഴെക്കൊടുക്കുന്നു. (തുക കോടിയിൽ)
2011-12 ₹ 1,121.00
2012-13 ₹ 1,152.00
2013-14 ₹ 1,219.00
2014-15 ₹ 1,643.00
2015-16 ₹ 1,541.13
2016-17 ₹ 1,592.00
2017-18 ₹ 1,943.00
2018-19 ₹ 2196.36
2019-20 ₹ 2216.92
2020-21 ₹ 2826.92 ( Revised to ₹ 1800.15)
2021-22 ₹ 2596.14 (+ Rs 795.99 to Y2020)
കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ പുറത്താക്കപ്പെട്ട സുരേഷ് കൽമാഡിയെ പോലുള്ള കോണ്‍ഗ്രസ് നേതാക്കൾ തിന്നുമുടിച്ച ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പോലുള്ള വെള്ളാനകളെ പോറ്റി നടന്ന 2013 വരെയുളള UPA കാലത്തിനു ശേഷമാണ് ബിജെപി അധികാരത്തിൽ വരികയും 2014ൽ TOPS ഉം 2016ൽ ഖേലോ ഇന്ത്യയും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
2016ൽ ഖേലോ ഇന്ത്യ എന്ന മോഡി ഗവണ്മെന്റിന്റെ ഫ്ലാഗ് ഷിപ്പ് പ്രോജക്റ്റിന് 97.52 കോടി ആയിരുന്നു അനുവദിച്ചിരുന്നത്. അഞ്ചു കൊല്ലം കൊണ്ട് അത് 890.42 കോടിയായി. 2019നേക്കാള്‍ 291.42കോടി രൂപ കൂടി അനുവദിച്ചാണ് 2020ൽ 890.42 കോടി രൂപയാക്കിയത്. കോവിഡ് കാരണം അത് അത്രയും വേണ്ടി വന്നില്ല. അത് 657.71 കോടി ആക്കി വീണ്ടും ചുരുക്കി.
ഇനി 230 കോടി രൂപയുടെ വ്യത്യാസം എന്താണ് എന്നൊന്ന് കൂട്ടിയും കുറച്ചുമൊക്കെ നോക്കിക്കോളൂ.
കൂടുതൽ സഹായത്തിന് ഈ പത്ര റിപ്പോർട്ടും.
The allocation for sports for the financial year 2021-22 has been reduced to Rs 2596.14 crore, down Rs 230.78 crore from last year’s Rs 2826.92. It is still Rs 795.99 crore more than the revised budget of 2020-21, which was Rs 1800.15 crore.
However, the reduced figures in the revised budget could be attributed to the lack of activity caused by the Covid-19 pandemic.
https://www.newindianexpress.com/…/in-olympic-year…
അഞ്ചു ബേബി ജോർജിനെ പോലെയുള്ള ഒളിമ്പ്യന്മാർ പോലും ഇന്ന് ഇന്ത്യൻ സ്പോർട്സ് രംഗത്തിന് കിട്ടുന്ന അംഗീകരത്തെ പറ്റി പുകഴ്ത്തുന്നു.
“This is for the first time that it is happening like that. During our time, even our Sports Minister was a visitor in Olympic village. Even after winning the World Championship medal, India celebrated in a big way but the Ministry side was nothing big. Yes, the Prime Minister ( referring to the then PM Dr. Manmohan Singh when Anju had participated in the 2004 Athens Olympics) congratulated me, otherwise, nothing was there.
This time, even before the games, the Prime Minister is calling the athletes, interacting with them one to one, and encouraging them. Something big is happening in India.
I am really missing out on fun and opportunities,”
ഇത് ഈ മിന്നുന്ന പ്രകടനം കണ്ടിട്ട് അവർക്ക് തോന്നിയതല്ല. കേരളം അവരുടെ കഴിവിനെ ഉപയോഗിക്കാതെ വലിച്ചെറിഞ്ഞപ്പോൾ ഇന്ത്യ TOPS ന്റെ ചെയർ പേഴ്സൻ ആയാണ് അവരെ നിയമിച്ചത്. 2016ൽ തന്നെ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്താണ് എന്ന് അഞ്ജുബേബി ജോർജ് പറഞ്ഞിട്ടുണ്ട്. അന്ന്, 2020ലെ ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത് എന്നുപോലും മേൽപ്പറഞ്ഞ വിമർശക നെക്സസ് ട്രിയോ അറിഞ്ഞിട്ടു തന്നെയുണ്ടാവില്ല.
“This is the first time the government is supporting a scheme for such a long term, till 2024. Normally, for any other event, it is for six months or less. We never expected any performance this year through TOPS. The big results will come in 2020 and 2024. It was the prime minister’s vision to support it to the maximum and we could field more athletes than ever before at Rio.
We are a country that wants instant results. We need to wait patiently, this is a long-term plan started in good faith. It will take time to bear fruit. Other countries might have started preparing for 2016 in 2006. The PM is directly involved, giving instructions, etc and that will continue. If we think short-term, all the investment will be in vain”
കഴിഞ്ഞില്ല, 2028ലെ ഒളിമ്പിക്സ് ലക്ഷ്യമാക്കി 258 ജൂനിയർ അത്ലറ്റ്സിനെ കൂടി തെരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു SAI. മാസം 25,000 രൂപ അലവൻസും ഇവർക്ക് ലഭിക്കും. 2020 ഒക്ടോബർ ഒന്നു മുതൽ ഇവർക്കുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇതാണ് SAI’s TOPS Developmental Group.
70 in shooting
16 in athletics
34 in archery
27 in badminton
04 in cycling
07 in table tennis
14 in swimming
11 in judo
36 in boxing
16 in weightlifting
05 in rowing
18 in wrestling
TOPS ൽ ഇപ്പോ ഉള്ള 121 പേരുടെയും ഡെവലപ്മെന്റൽ ഗ്രൂപ്പിലുള്ള മേൽപ്പറഞ്ഞ 258 പേരുടെയും ലിസ്റ്റ് ഈ ആർട്ടിക്കിളിന്റെ അവസാനം ഡൗണ്‍ലോഡ് ചെയ്യാം. അതിൽ നിന്ന് മനസിലാക്കാം ഇന്ത്യ എന്തുമാത്രം ലോക വേദികളെ ഗൗരവകരമായി കാണുന്നുവെന്ന്. രാഷ്ട്രീയമായ വെറുപ്പ് കൊണ്ട് ചിലർക്ക് ഇന്ത്യയിലെ ഭരണകൂടത്തോട് എതിർപ്പുണ്ടാകും. പക്ഷെ 2014ൽ അഴിമതിക്കോണ്ഗ്രസിനെ വലിച്ചെറിഞ്ഞ് ഇന്ത്യ സ്വീകരിച്ചത് അതിന്റെ ഭാവിയെ നിർണ്ണയിക്കാനുള്ള വലിയൊരു മാറ്റത്തെ കൂടിയാണ്.
Comments