നോട്ടിംഗ്ഹാം: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം സമനിലയില്‍. അഞ്ചാം ദിവസമായ ഇന്നലെ മഴയെ തുടര്‍ന്ന് ഒരു പന്തുപോലും എറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന് അംപയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു
9 വിക്കറ്റ് ശേഷിക്കെ 157 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് വിജയ ലക്ഷ്യം. എന്നാല്‍ രാവിലെ മുതല്‍ പെയ്ത ശക്തമായ മഴ വിജയ പ്രതീക്ഷയിലായിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി.
സ്കോര്‍ ഇംഗ്ലണ്ട് – 183,303 ഇന്ത്യ 278, 5-1. നാലാംദിവസം കളിനിര്‍ത്തുമ്പോള്‍ രോഹിത് ശര്‍മ്മ (12), ചേതേശ്വര്‍ പൂജാര (12) എന്നിവരായിരുന്നു ക്രീസില്‍. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എടുത്തിരുന്നു.
രണ്ട് ഇന്നിംഗ്സിലുമായി 173 റണ്‍സ് നേടിയ ഇംഗ്ലീഷ് നായകന് ജോ റൂട്ട് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടി. രണ്ടാം ടെസ്റ്റ് 12ന് ലോർഡ്സിൽ നടക്കും.
Comments