ലക്നൗ: കുടിയേറ്റ തൊഴിലാളികള്‍ക്ക് പാചകവാതകം ലഭിക്കാനുള്ള നടപടികള്‍ ലളിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലാസം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡോ മറ്റ് രേഖകളോ സമര്‍പ്പിക്കേണ്ടതില്ല. വിലാസം തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ മാത്രം മതിയാകും. ഉത്തര്‍പ്രദേശില്‍ ഉജ്ജ്വല 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കുടിയേറുന്ന തൊഴിലാളികള്‍ക്ക് പാചക കണക്ഷന് ലഭിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.പാചകവാതക കണക്ഷന് പ്രശ്നം നേരിടുന്ന ലക്ഷകണക്കിന് ആളുകള്‍ക്ക് ഉജ്ജ്വല 2.0 പദ്ധതി ആശ്വാസമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഉജ്ജ്വല യോജന പദ്ധതി രാജ്യത്തുടനീളം സ്ത്രീകളുടെ ജീവിതം അത്ഭുതകരമായ രീതിയില്‍ മെച്ചപ്പെടുത്തി. ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് വലിയ ചിറകുകള് നല്കി. 8 കോടിയില്‍പരം ദരിദ്ര കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഗ്യാസ് കണഷനുകള്‍ നല്‍കിയിട്ടുണ്ട്. കൊറോണ മഹാമാരിയിലും പദ്ധതി വിജയകരമായി തുടരുകയാണെന്നും പ്രധാനമന്തി പറഞ്ഞു.
Comments