കാബൂൾ : അഫ്ഗാന് ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്റർ താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാല് എംഐ 24 ഹെലികോപ്റ്ററുകൾ ഇന്ത്യ അഫ്ഗാന് സമ്മാനിച്ചത്. യൂറോപ്യൻ രാജ്യമായ ബെലാറസിൽ നിന്നും എത്തിച്ച ഹെലികോപ്റ്ററുകളായിരുന്നു അത്. എന്നാൽ അഫ്ഗാന്റെ വിവിധ പ്രവിശ്യകൾ പിടിച്ചെടുത്ത താലിബാൻ എംഐ 24 ും പിടിച്ചെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. അഫ്ഗാന് നൽകിയ എംഐ 24 ന്റെ സമീപം താലിബാൻ ഭീകരർ നിൽക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഫ്ഗാനിലെ പ്രമുഖ നഗരമായ കുണ്ടൂസിലെ നിരവധി പ്രദേശങ്ങൾ താലിബാൻ ഭീകരർ നേരത്തെ പിടിച്ചെടുത്തിരുന്നു. സൈനിക താവളവും വിമാനത്താവളവുമൊഴികെയുള്ള പ്രദേശങ്ങളാണ് ഭീകരർ കീഴ്പ്പെടുത്തിയത്. എന്നാൽ കുണ്ടൂസ് വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന എംഐ 24 ന് സമീപം അഫ്ഗാൻ ഭീകരർ നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
അമേരിക്കയിൽ നിന്നും യുഎസ് സൈന്യത്തെ തിരികെ രാജ്യത്തെത്തിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് താലിബാൻ ഭീകരരുടെ ആക്രമണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇന്ത്യ അയൽ രാജ്യത്തിന് ഹെലികോപ്റ്ററുകൾ നൽകിയത്. നേരത്തയും രാജ്യം ഇത്തരത്തിൽ പ്രതിരോധ ഉപരണങ്ങൾ അഫ്ഗാന് നൽകിയിട്ടുണ്ട്.
Comments