മനാമ :- ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്.) 2021 ടീമിനൊപ്പം ചേർന്ന് ബുസൈറ്റീനിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ 90 തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. പരിപാടിയിൽ ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പൊതികളും നൽകി കൂടാതെ പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും , മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഫ്ലൈയറുകളും വിതരണം ചെയ്തു .
കൊറോണ പ്രോട്ടോക്കോൾ പിന്തുടർന്ന് സംഘടിപ്പിച്ച പരിപാടിയിൽ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹെയ്കി , തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ സുരക്ഷ ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി എന്നിവർ പങ്കെടുത്തു. കൂടാതെ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുഖ്ല, അൽ ഘാന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഖീൽ യൂസഫ് അൽഘാന , ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, എക്സ് ഓഫീഷ്യയോ ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ്റ് ഖുഞ്ചേഴ്സ് കോർഡിനേറ്റർ സുധീർ തിരുനിലത്ത്, വളണ്ടിയർമാരായ നിഷ രംഗരാജൻ, രാകേഷ് ശർമ്മ, മുരളീകൃഷ്ണ, രമൻ പ്രീത്, സുൽഫിക്കർ അലി കൂടാതെ ജോസ് ഇ ജോസഫ് – അൽ ഘന ഗ്രൂപ്പിലെ എച്ച്ആർ മാനേജർ എന്നിവരും പങ്കെടുത്തു
Comments