തിരുപ്പതി: വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹ്യദയാഘാതം. കർണാടകയിലെ ബല്ലാരിയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 യാത്രക്കാർക്ക് പരിക്കേറ്റു. കല്ല്യാണി അണക്കെട്ടിന് സമീപം മരത്തിൽ ഇടിച്ച ബസ് റോഡിൽ നിന്ന് 100 മീറ്റർ അകലെ കുഴിയിൽ വീഴുകയായിരുന്നു.
തിരുപ്പതി സ്വദേശി ഗംഗാധരം ആണ് ബസ് ഓടിച്ചിരുന്നത്. ബക്കരപേട്ട ഘട്ട് റോഡിലൂടെ പോകുമ്പോൾ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് പരിക്കേറ്റ യാത്രക്കാർ പറഞ്ഞു. അപകടം സംഭവിച്ച ഉടൻ തന്നെ എല്ലാ യാത്രക്കാരും ബസിൽ നിന്നിറങ്ങുകയും ഡ്രൈവറെ തിരുപ്പതി റൂയ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ലോക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments