ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. രണ്ട് പോലീസുകാർക്കും പ്രദേശവാസിയ്ക്കും പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ശ്രീനഗറിലെ സറാഫ് കദൽ മേഖലയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സിആർപിഎഫ്- പോലീസ് സംയുക്ത സംഘം മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് വാഹനങ്ങളിൽ എത്തിയ ഭീകര സംഘം ഗ്രനേഡ് എറിഞ്ഞത്.
ഖ്വാജ ബസാറിൽ താമസിക്കുന്ന ഫയാസ് അഹമ്മദ് മട്ടു, പോലീസുകാരായ ജാവേദ് അഹമ്മദ്, അബ്ദുൾ മജീദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ മറ്റ് സുരക്ഷാ സേന ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ വിന്യസിച്ചു.
Comments