ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,555 പേർ രോഗമുക്തി നേടി.
നിലവിൽ 3,63,605 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 150 ദിവസത്തിനിടെ ആദ്യമായാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇത്രയും കുറവാകുന്നത്. ഇതുവരെ 3,15,61,635 പേർ കൊറോണ മുക്തരായി. വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 57.22 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,86,271 സാമ്പിളുകൾ പരിശോധിച്ചു. കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ 50,26,99,702 സാമ്പിളുകളാണ് പരിശോധിച്ചത്.
ആകെ രോഗികളുടെ 1.12 ശതമാനം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.93 ആയി കുറഞ്ഞിട്ടുണ്ട്. 1.94 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Comments