ന്യൂഡൽഹി: ആഗോള ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയുടെ കാര്യത്തിൽ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങൾ ശ്വാശതമല്ല. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നശീകരണ ശേഷിയുടെ കരുത്തിൽ സാമ്രാജ്യം കെട്ടിപ്പടുക്കാമെന്നാണ് ഭീകരസംഘടനകൾ വിചാരിക്കുന്നത്. അതിന് ആയുസില്ലെന്നും എല്ലാ കാലവും മനുഷ്യനെ അടിച്ചമർത്തി നിർത്താനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനിൽ താലിബാന്റെ അടിച്ചമർത്തൽ തുടരുന്നതിനിടൊണ് പ്രധാനമന്ത്രിയുടെ വിമർശനം.
സോമനാഥ ക്ഷേത്രം പലതവണ ആക്രമിക്കപ്പെട്ടിരുന്നു. ക്ഷേത്രം തകർക്കുക എന്നാതാണ് അവരുടെ ലക്ഷ്യം. എന്നാൽ ഈ ക്ഷേത്രം ഉയർത്തെഴുന്നേൽക്കുമ്പോഴെല്ലാം അത് ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്. എത്ര തകർക്കാൻ ശ്രമിച്ചാലും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ ഉദാഹരണണാണ് സോമനാഥ ക്ഷേത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments