വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ നാല് പോലീസുകാർ മരിച്ചു. ശ്രീകാകുളം ജില്ലയിലെ പലാസ കാശിബുഗ്ഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.
ശ്രീകാകുളം ജില്ലയിലെ എച്ചെർലയിലെ സായുധ റിസർവ്വ് പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണ നായിഡു, പി.ജനാർദൻ, ബാബു റാവു, പി.ടി.ആൻറണി എന്നിവരാണ് മരിച്ചത്. സംസ്ഥാന ഫിഷറീസ് മന്ത്രി സീദിരി അപ്പാല രാജു സംഭവസ്ഥലം സന്ദർശിച്ചു.
ശ്രീകാകുളം ടൗണിനടുത്തുള്ള ഭൈരി സിംഗുപുരത്ത് സൈനിക ഉദ്യോഗസ്ഥരുടെ ഭൗതിക ദേഹം സംസ്കാരത്തിനായി കൈമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ പാലസ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Comments